തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും മരണപ്പെട്ട സംഭവത്തിൽ
പ്രതിയായ ഉണ്ണിക്കൃഷ്ണന് താൽപര്യം സ്ത്രീകളോട് അല്ല പുരുഷന്മാരോട് ആയിരുന്നുവെന്ന് എന്ന് പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തു വരികയാണ്.തിരുവനതപുരം കമലേശ്വരം സ്വദേശികളായ 54 കാരി സജിത , മകള്‍ 30 കാരി ഗ്രീമ എസ് രാജ് എന്നിവരെ ഈ കഴിഞ്ഞ ബുധനാഴ്ച ആണ്
വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,പിന്നാലെ ഉണ്ണികൃഷ്ണന്റെ മൊബൈൽ ഫോണിൽ നിന്നാണ് നിർണായകമായ വിവരം കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിലെയും മറ്റും അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ അംഗമായിരുന്നു.ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചത്. ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന്റെ തെളിവുകൾ ലഭിച്ചു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ പോയത് ഒരു ദിവസം മാത്രമായിരുന്നു. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ മറിക്കുംമുമ്പ് കുറിപ്പിൽ പറഞ്ഞിരുന്നു.ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്‍റെ കാരണമെന്നാണ് ബന്ധുക്കളുടെയും ആരോപണം. ഇയാള്‍ പിഎച്ച്ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും ആൺ സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിനു പിന്നാലെ പാസ്പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ഭാര്യാപിതാവിന്‍റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാനുള്ള മനസ് പോലും ഉണ്ണിക്കൃഷ്ണൻ കാണിച്ചിരുന്നില്ല.
സംഭവം അറിഞ്ഞു ,
ഉണ്ണിക്കൃഷ്‌ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് തടഞ്ഞുവെച്ചത്. കഴിഞ്ഞദിവസം മുംബൈയിലെത്തി പൂന്തുറ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയിരുന്നു .
ഗ്രീമയ്‌ക്ക് ഭാഗ്യമില്ലെന്ന് ഉണ്ണിക്കൃഷ്‌ണൻ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഐഐടിയിൽ ഒന്നാം റാങ്ക് നേടിയ ആളാണ് ഉണ്ണിക്കൃഷ്‌ണൻ. അയർലണ്ടിലേക്ക് പോയെങ്കിലും ആറുവർഷമായി പിഎച്ച്ഡി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിന് കാരണം ഗ്രീമയാണെന്നും ഭാഗ്യമില്ലാത്തവളാണെന്നും കുറ്റപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
എംടെക് ബിരുദം ഉണ്ടായിട്ടും ഗ്രീമയെ പരിഹസിച്ചു. നല്ല ജോലിയും വിദ്യാഭ്യസമുള്ള കുട്ടിയെ കിട്ടുമായിരുന്നെന്നും ഗ്രീമ മോഡേൺ അല്ലെന്നും കുറ്റപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഉണ്ണിക്കൃഷ്‌ണൻ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് ഇരുവരുടെയും ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്.
എന്നാൽ, ഉണ്ണിക്കൃഷ്‌ണൻ തെറ്റുകാരനല്ലെന്നും പ്രശ്‌നങ്ങൾക്ക് കാരണം ഗ്രീമയുടെ അമ്മയാണെന്നും ഉണ്ണിക്കൃഷ്‌ണന്റെ ബന്ധുക്കൾ പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ് നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു. ഉണ്ണിക്കൃഷ്‌ണന്റെ അറസ്‌റ്റ് പൂന്തുറ പോലീസ് മുംബൈയിലെത്തി രേഖപ്പെടുത്തി.
ഗാർഹിക പീഡനം, പ്രേരണ എന്നിവ ചുമത്തി ആണ് ഇയാൾക്കെതിരെ കേസെടുതിരിക്കുന്നത്.
