തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ടു വയസുകാരിയെ ;കൊലപ്പെടുത്തിയത് അമ്മാവൻ.കുട്ടിയെ അമ്മയുടെ സഹോദരനായ ഹരികുമാർ കുട്ടിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത് .
കുഞ്ഞിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ച പോലീസ് നാല് പേരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനെയുമാണ് ചോദ്യം ചെയ്തത്. ഇതിലാണ് അമ്മാവൻ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാർ സമ്മതിച്ചു. കസ്റ്റഡിയിലുള്ള ഹരികുമാറിൻറെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് .
കൊലപാതകത്തിൻറെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. രാവിലെ മുതലുള്ള ചോദ്യം ചെയ്യലിൽ ഹരികുമാർ പോലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്.
ഇന്ന് രാവിലൊയാണ് സംഭവം. രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരിയെ രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലരാമപുരം സ്വദേശികളായ ശ്രീതു- ശ്രീജിത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്.