ആറ് കൊലപാതകങ്ങള്‍ താന്‍ നടത്തിയെന്ന് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി 23 കാരനായ യുവാവ്.വെഞ്ഞാറമൂട് പേരുമലയിൽ അസ്നാൻ എന്ന യുവാവാണ് ,വിവിധ സ്ഥലങ്ങളിലായി ആറുപേരെയാണ് കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഇതിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. അനിയൻ, ഇയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന യുവതി, ഒരു വയോധിക എന്നിവരാണ് മരിച്ചതെന്നാണ് സൂചന. മാതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടിയും കുത്തിയും ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ചുമാണ് കൊലയെന്നാണ് സൂചന. ആറരയോടെയാണ് സംഭവം. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാങ്ങോട്, ചുള്ളാളം എന്നിവിടങ്ങളിലാണ് മറ്റു കാെലകൾ.