ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ കാമുകൻ പിടിയിൽ ,സംഭവം കൊല്ലത്ത്‌

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ കാമുകൻ പിടിയിൽ ,സംഭവം കൊല്ലത്ത്‌

കൊല്ലം കടയ്‌ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കാമുകൻ കണ്ണൂർ സ്വദേശി പിടിയിൽ.വാ​ഗമണ്ണിലെ ഹോട്ടലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.2022 മുതൽ ഇയാൾ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ​ഗർഭിണിയാണെന്ന കാര്യം അറിഞ്ഞത്. ഒരു പെൺകുഞ്ഞിനാണ് ഒൻപതാം ക്ലാസുകാരി ജന്മം നൽകിയത്.

ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്നാണ് അമ്മയുടെ ആൺസുഹൃത്തിലേക്ക് പൊലീസ് എത്തിയത്. അമ്മയുടെ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെൺകുട്ടി ജനിക്കുന്നത്. രണ്ടാം ഭർത്താവും മരിച്ചതോടെ രണ്ട് വർഷമായി പ്രതിക്കൊപ്പമാണ് പെൺകുട്ടിയും മാതാവും താമസിച്ചിരുന്നത്.

ഹോം നഴ്‌സായി ജോലി ചെയ്യുകയാണ് പെൺകുട്ടിയുടെ അമ്മ. അതിനാൽ മിക്ക ദിവസങ്ങളിലും ഇവർ വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top