മുസ്ലിം ലീഗ് നേതാക്കളുടെ ഇരട്ടമുഖം തുറന്നു കാട്ടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.: നാട്ടിൽ മതേതര്വതം പറയുകയും പുറത്തുപോയി വർഗീയത സംസാരിക്കുകയും ചെയ്യുന്നതാണ് മുസ്ലിം ലീഗ് നേതാക്കളുടെ സ്വഭാവം.മുസ്ലിം കുട്ടായ്മയെന്ന് പറഞ്ഞ് അവർ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു.നെയ്യാറ്റിൻകരയിൽ നടന്ന എസ്എൻഡിപി യോഗം യൂണിയനുകളിലെ ശാഖാഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം കൂട്ടായ്മ എന്ന പേരിൽ അവർ പലതും വിശപേശി നേടിയെടുത്തു. ഇത് ചോദ്യം ചെയ്ത എന്നെ വർഗീയവാദിയായി ചിത്രീകരിച്ചു. യുഡിഎഫിന് ഭരണം ലഭിച്ചാൽ ലീഗ് ഭരിക്കും. ലീഗ് ഭരിക്കുകയാണെങ്കിൽ പാകിസ്ഥാൻ ഭരണം വരും. ലീഗിൽ പാകിസ്ഥാൻ മനോഭാവമുള്ളവരുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം കാണിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം അസംബ്ലിയിൽ കാണിക്കുന്ന കോലാഹലങ്ങൾ എന്തിനാണ്. ഇതെല്ലാം അനാവശ്യ ചർച്ചകളാണ്. ചക്കരക്കുടത്തിൽ കൈയിട്ട് വാരുന്നവരാണ് എല്ലാവരും. ശബരിമലയിൽ മാത്രമല്ല, ഗുരുവായൂർ ഉൾപ്പെടെയുള്ള എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള അടിച്ചുമാറ്റൽ നടക്കുന്നുണ്ട്. ഇത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.