സാങ്കേതികവിദ്യകൾ ഇപ്പോൾ സിനിമയിൽ കൂടുതലായി ഉപയോഗിക്കുന്നു എന്ന് നടൻ മോഹൻലാൽ .മലയാളികളായ ഒരുപാട് യുവാക്കൾ പല വിദേശരാജ്യങ്ങളിലും വമ്പൻ സിനിമകളുടെ ഭാഗമാകാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിൽ സാങ്കേതികവിദ്യയെ പരിപോഷിപ്പിക്കുന്ന തരത്തിലുളള സൗകര്യങ്ങൾ കൃത്യമായി കൊണ്ടുവരികയാണെങ്കിൽ സിനിമാ വ്യവസായത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്.പുതിയ സാങ്കേതിക വിദ്യകളെല്ലാണ് കേരളത്തിലാണ് ആദ്യമായി പരീക്ഷിച്ചത്.കഴിഞ്ഞ 47 വർഷമായി ഞാൻ സിനിമയിൽ പ്രവർത്തിക്കുകയാണ്. എന്റെ ബ്രെഡും ബട്ടറുമാണ് സിനിമ. ആ സാങ്കേതിക വിദ്യകൾ കേരളത്തിൽ കൃത്യമായി കൊണ്ടുവരികയാണെങ്കിൽ സിനിമയെ ഒരു വ്യവസായമായി മാറ്റിയെടുക്കാൻ സാധിക്കും’- മോഹൻലാൽ വ്യക്തമാക്കി.
സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. ‘സൗന്ദര്യത്തിന്റെ രഹസ്യം വലുതായിട്ടൊന്നും പറയാനില്ല. ആരാധകരുടെ സ്നേഹമാണ് സൗന്ദര്യത്തിന്റെ രഹസ്യം. കൃത്യമായ ഭക്ഷണരീതിയും വ്യായാമവും ആരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കും. സിനിമയിൽ നിൽക്കുന്നവർക്ക് മാത്രമല്ല. എല്ലാവർക്കും ഈ രീതി. പിന്തുടരാവുന്നതാണ്’- നടൻ പങ്കുവച്ചു.
എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചതാണ് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും മോഹൻലാൽ പറഞ്ഞു. അച്ഛൻ ലോ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. അമ്മ എല്ലാ ദിവസവും എന്നെ വിളിക്കുമായിരുന്നു. ഇപ്പോൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കിടപ്പിലാണ്. മകൾ തായ്ലൻഡിലാണ് പഠിക്കുന്നത്. മാർഷൽ ആർട്ട്സും പഠിക്കുന്നുണ്ട്. മകൻ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിക്കുന്നയാളാണെന്നും മോഹൻലാൽ പറഞ്ഞു.