കൊച്ചിയിൽ ഫ്ലാറ്റിന്റെ കാലപ്പഴക്കം കാരണം രണ്ട് ടവറുകൾ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചു നൽകണമെന്ന ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം മാനിച്ചു ഹൈക്കോടതി ഉത്തരവ് ഇട്ടതോടെ നടപടികൾ ഏറ്റെടുത്തു പൊളിക്കൽ ജില്ലാ ഭരണകൂടം തുടങ്ങി ഇരികുകയാണ് . കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് ആണ് പൊളിക്കാൻ തുടങ്ങിയത്.തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവർ അടങ്ങുന്ന പ്രത്യേക കമ്മറ്റി രൂപീകരിക്കും. കളക്ടറുടെ നേതൃത്വത്തില്‍ ആയിരിക്കും കമ്മിറ്റി.രണ്ട് ടവറുകള്‍ ആണ് പൊളിക്കേണ്ടത്. ഇവ എങ്ങനെ പൊളിക്കണം, ഏത് തരത്തില്‍ പുതുക്കി നിര്‍മിക്കണം എന്നതടക്കം കമ്മിറ്റി ചര്‍ച്ച ചെയ്യും.
ചന്ദർ കുഞ്ച് ക്ലബ് ഹൗസ് അപ്പാർട്ട്മെന്റിന്റെ രണ്ട് ടവറുകൾ ആണ് പൊളിക്കുക. ഫ്ലാറ്റിലെ താമസക്കാരുടെ തന്നെ ആവശ്യപ്രകാരം ആണ് രണ്ട് ടവറുകൾ പൊളിച്ചു മാറ്റുന്നത്.
ഫ്ലാറ്റിന്റെ കാലപ്പഴക്കം മൂലമാണ് രണ്ട് ടവറുകൾ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചു നൽകണമെന്ന് ഫ്ലാറ്റിലെ താമസക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അപ്പാർട്ട്മെന്റിന്റെ ബി , സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സൈനികർക്കും വിരമിച്ച സൈനികർക്കും ആയി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ആണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചിരുന്നത്. 2018ലായിരുന്നു ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായിരുന്നത്. എന്നാൽ ഫ്ലാറ്റുകൾക്ക് ബലക്ഷയം വന്നതോടെ ഇവ സുരക്ഷിതമല്ല എന്നാണ് താമസക്കാർ വ്യക്തമാക്കുന്നത്. ഇതോടെ ബലക്ഷയമുള്ള രണ്ട് ടവറുകൾ പൊളിച്ചു നീക്കി പുതിയത് പണിഞ്ഞു നൽകണമെന്ന് ഹൈക്കോടതി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.