വിവാഹം കഴിക്കാത്ത ആളുകളെ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള ഒരു കമ്പനിയുടെ മുന്നറിയിപ്പ് .ഷണ്‍ ടിയാന്‍ കെമിക്കല്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡാണ് ജീവനക്കാരായ 1200 പേര്‍ക്ക് ഇക്കാര്യം അറിയിച്ചുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിവാഹ മോചിതരായിട്ടുള്ള ആളുകള്‍ ഉള്‍പ്പെടെ 28-നും 58-നും മധ്യേ പ്രായമുള്ള ജീവനക്കാര്‍ ഈ സെപ്റ്റംബര്‍ അവസാനിക്കുന്നതിന് മുമ്പ് വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൂണ്‍ മാസത്തിന് മുമ്പ് വിവാഹം നടത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ കമ്പനിക്ക് വിശദീകരണം നല്‍കേണ്ടി വരും. ഇതിനുശേഷം സെപ്റ്റംബര്‍ മാസം വരെ സമയം അനുവദിക്കും. എന്നിട്ടും വിവാഹം നടന്നില്ലെങ്കില്‍ സെപ്റ്റംബറിന് ശേഷം ഒരുദിവസം പോലും ജോലിയില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നും നോട്ടീസിലുണ്ട്.
ജീവനക്കാരില്‍ ദയ, വിശ്വസ്തത, നീതി, ഉത്സാഹം തുടങ്ങിയ മൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് വിവാഹം നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. എന്നാല്‍, വലിയ വിമര്‍ശനങ്ങളാണ് കമ്പനിക്ക് നേരെ ഉണ്ടായിരിക്കുന്നത്. ് വിവാദമായതോടെ ഈ നീക്കം താത്കാലികമായി പിന്‍വലിച്ചെന്ന് കമ്പനി അറിയിച്ചു.