മാല പൊട്ടിക്കാൻ വന്ന കള്ളൻ 77കാരിയെ വഴിയിൽ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വച്ചു ,സംഭവത്തിൽ ആദ്യമൊന്നു പതറി എങ്കിലും പ്രായത്തെ പോലും വകവയ്ക്കാതെ ആ കത്തി പിടിച്ചു വാങ്ങി കള്ളന്റെ കഴുത്തിലേക്ക് വച്ച് തിരിച്ചു വിരട്ടിയതോടെ മാല വഴിയിൽ ഉപേക്ഷിച്ച് കള്ളൻ കണ്ടം വഴിയോടി.
ഇതോടെ പ്രായത്തെ മറന്നു കള്ളനെതിരെ പോരാടിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയും 77കാരിയായ മഹിളാമണിഇപ്പോൾ സോഷ്യൽമീഡിയയിലും താരമാണ് .സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാർ ഇപ്പോൾ പോലീസിന്റെ പിടിയിലാണ് .ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം ഉണ്ടായത്.റോഡിൽ വച്ച വട്ടം നിന്ന കള്ളൻ മഹിളാമണിയെ മതിലിനോട് ചേർത്ത് പിടിച്ച് ആദ്യമൊന്നു തല്ലി . ഇതിന് ശേഷം കത്തി കഴുത്തിൽ വച്ച് മാല പറിക്കാൻ ശ്രമിക്കുകയായിരുന്നു. പെട്ടന്നുണ്ടായ അക്രമത്തിൽ പതറിയെങ്കിലും മനസാന്നിധ്യം കൈവിടാതിരുന്ന മഹിളാമണി ഈ കത്തി പിടിച്ച് വാങ്ങുകയായിരുന്നു. ഇതോടെ അക്രമിയുടെ കിളി പറന്നു . ഇതോടെ മാലയും പൊട്ടിച്ചു ജീവനും കൊണ്ട് ഇയാള് ഓടി.ആദ്യം മുന്നോട്ട് ഓടിയെങ്കിലും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ 77കാരിയുടെ മുന്നിലൂടെ തന്നെ വീണ്ടും ഓടുകയായിരുന്നു. മഹിളാമണി അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ പിടിച്ചെങ്കിലും മാല ഇയാളിൽ നിന്ന് കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒരു സ്ത്രീ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മാല ഇയാൾ വലിച്ചെറിഞ്ഞത് കണ്ടതായി പറയുന്നത്. പിന്നാലെ നടത്തിയ തെരച്ചിലിൽ ആദ്യം മാലയും പിന്നാലെ മറ്റൊരിടത്ത് നിന്ന് താലിയും കണ്ടെത്തുകയായിരുന്നു.
മാല ഇടണ്ടാന്ന് പൊലീസ് പറഞ്ഞതോടെ മാല ഊരി വച്ചിരിക്കുകയാണ് 77കാരി. സംഭവത്തിന് പിന്നാലെ മേഖലയിൽ എല്ലാവരും മാല ഊരിയെന്നാണ് 77കാരി ചിരിയോടെ പ്രതികരിക്കുന്നത്. ഇനി മാലയിടുന്നില്ല, ശരീരം മാത്രം നോക്കിയാ മതിയല്ലോ പേടി വേണ്ടല്ലോയെന്ന നിലപാടിലാണ് 77കാരിയുള്ളത്.
അതേസമയം, സ്വർണ്ണത്തിന് വില കൂടിയതോടെ മോഷ്ടാക്കളെ കരുതിയിരിക്കണം എന്നാണ് പോലീസും മുന്നറിയിപ്പും നൽകുന്നത്.സ്വർണ്ണത്തിന് വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ മോഷ്ടാക്കൾ പലയിടങ്ങളിലും മോഷണത്തിനായി ഇറങ്ങുവാൻ സാധ്യത ഉള്ളത്തിനാൽ പോലീസ് നൽകുന്ന മുനാറായിപ്പു അവഗണിക്കാതിരിക്കുക .പൊലീസിൻ്റെ രാത്രി കാല പട്രോളിംഗ് ശക്തമാക്കുന്നതിൻ്റെ ഭാഗമായി ബീറ്റ് പൊലീസുമായി എല്ലാവരും സഹകരിക്കണം.
അയൽപക്കക്കാരുമായി സഹകരിക്കുകയും ഫോൺ നമ്പരുകൾ സൂക്ഷിക്കുകയും ചെയ്യുക.
രാത്രിസമയം വീടിന് ചുറ്റും പ്രകാശം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിക്കുക.
രാത്രി പുറത്ത് അസാധാരണ ശബ്ദം കേട്ടാൽ കതകുതുറക്കാതെ അയൽക്കാരെ വിളിക്കുക.
പരിസരങ്ങളിൽ അപരിചിതരെ കണ്ടാൽ അവരുടെ ഫോട്ടോ എടുക്കുകയും 112 ൽ വിളിച്ചറിയിക്കുകയും ചെയ്യുക.
പഴയ സാധനങ്ങൾക്കുവേണ്ടി വരുന്നവർക്ക് സാധനങ്ങൾ കൊടുക്കാതെയിരിക്കുക.
സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കുക.
രാത്രി 11pm മുതൽ രാവിലെ 4 Am വരെ സ്വയം നിരീക്ഷണത്തിൽ ഏർപ്പെടുക; ഗ്രൂപ്പു നിരീക്ഷണം ശക്തമാക്കുക.
വീട്ടിൻ്റെ പരിസരത്തു വരുന്ന അപരിചിതരെ നിരീക്ഷിക്കുക.
കഴിയുന്നവർ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുക. ആയത് മൊബൈലുമായി കണക്ട് ചെയ്ത് അലാറം ഘടിപ്പിക്കുക.
വീടു പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കുക.
വില പിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
പിരിവിനൊ മറ്റു സഹായങ്ങൾക്കൊ വീട്ടിൽ വന്നാൽ കതകു തുറക്കാതിരിക്കുക; കഴിവതും ഗേറ്റ് പൂട്ടിയിട്ടുക.
യാത്രകൾ പോകുന്നവർ പൊലീസ് സ്റ്റേഷനിലെ ആപ്പിൽ രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷൻ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാതിരിക്കുക.
ബൈക്കുകളിൽ ചിറിപ്പായുന്നവരുടെ വണ്ടിയുടെ നമ്പർ പ്ലേറ്റിൻ്റെ ഫോട്ടോ എടുത്ത് പൊലീസിനെ അറിയിക്കുക.
വീടുകളിലെ മൊബൈൽ ഫോണുകൾ അലക്ഷ്യമായി വയ്ക്കാതിരിക്കുക
ഇത്തരം നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒത്തൊരുമയോടുകൂടി നമുക്കിതിനെ നേരിടാൻ കഴിയും.
ഓർക്കുക ഏതു സമയവും പ്രവർത്തന സജ്ജമായ പൊലീസ് നമ്പർ 112.
അമ്പല കമ്മറ്റികൾ, പള്ളിക്കമ്മറ്റികൾ നിർബന്ധമായും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുക. സ്വർണ്ണം, പണം എന്നിവ ആരധനാലയങ്ങളിൽ സൂക്ഷിക്കാതിരിക്കുക
