
ഉരുൾപൊട്ടൽ തകർത്ത വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം
വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം. ഉരുൾപൊട്ടൽ തകർത്ത ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ആശ്വാസമായി മാറുകയാണ് കേന്ദ്രത്തിന്റെ സഹായം.ദുരന്തബാധിതരുടെ പുന:രധിവാസത്തിനായി 529.50 കോടി രൂപ അനുവദിച്ചു. പലിശയില്ലാ വായ്പയായിട്ടാണ് ഈ തുക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറുക.സംസ്ഥാന ധനകാര്യ സെക്രട്ടറിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചത്. 16 പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തോടെ വയനാട്ടിൽ പൂർത്തിയാകുക. സംസ്ഥാനങ്ങൾക്കുള്ള മൂലധന സഹായത്തിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചിരിക്കുന്നത്. പലിശ നൽകേണ്ടാത്ത ഈ വായ്പ 50 കൊല്ലം കൊണ്ട് സംസ്ഥാന സർക്കാരിന് തിരിച്ചടച്ചാൽ മതിയാകും….