
UDF സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽമത്സരം പിണറായിക്കെതിരെ
യുഡിഎഫ് ന് താല്പര്യം ആണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്ന് മുൻ എംഎൽഎ പിവി അൻവർ. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും, അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും അൻവർ വ്യക്തമാക്കി.ഉറച്ചകോട്ടകളൊക്കെ പണ്ടത്തെ കാലത്തായിരുന്നു. ഇളക്കം തട്ടില്ല, തൊടാൻ പറ്റില്ല എന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകൾ. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫ് നിരുപാധിക പിന്തുണ…