മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്;സംവിധായകന്‍ അനുരാജിനെതിരെ കേസ്

മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്;സംവിധായകന്‍ അനുരാജിനെതിരെ കേസ്

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത്‌ സിനിമാ ഷൂട്ടിംഗ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ചു കയറിയതിന് സംവിധായകൻ അനുരാജ് മനോഹറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. റാന്നി ഡിവിഷൻ പരിധിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.സംവിധായകനേയും അണിയറപ്രവർത്തകരേയും വിളിച്ചുവരുത്തി വനംവകുപ്പ് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ കേസെടുക്കാൻ വനംവകുപ്പിന് നിയമോപദേശം കിട്ടുകയും ചെയ്തു. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികൾക്ക് തടസമുണ്ടാക്കി എന്നതാണ കേസ്….

Read More
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് വീഴ്ച സംഭവിച്ചു’; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് വീഴ്ച സംഭവിച്ചു’; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ശബരിമല സ്വ‌ർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ച വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ രക്തസാക്ഷി ഫണ്ട് മുക്കിയെന്ന സിപിഎം നേതാവിന്റെ ആരോപണത്തെക്കുറിച്ചും സതീശൻ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.‘മുരാരി ബാബുവിന് ജാമ്യം കിട്ടിയത് പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ച കാരണമാണ്. അയാൾക്കെതിരെ 90 ദിവസത്തിനകം കു​റ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണം പൂർണമായും കണ്ടെടുത്തിട്ടില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും…

Read More
ശബരിമല  സ്വർണ്ണക്കൊള്ള മുരാരി ബാബുവിന്റെ  സ്വത്ത്  കണ്ടുകെട്ടും

ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജാകാൻ ആവശ്യപ്പെട്ട് ഇ ഡി ഉടൻ സമൻസ് അയക്കും എന്ന റിപ്പോർട്ട് പുറത്ത്‌ .കേസിലെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ദേശീയ ഏജൻസി. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി. മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ…

Read More
പോറ്റി     കവർന്ന   സ്വർണം ബെല്ലാരിയിൽ  ,  ലഭിച്ചത് സ്വർണക്കട്ടികളായി

പോറ്റി കവർന്ന സ്വർണം ബെല്ലാരിയിൽ , ലഭിച്ചത് സ്വർണക്കട്ടികളായി

ശബരിമലയിലെ ദ്വാരകപാലകശിൽപങ്ങളിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണ്ണം കർണ്ണാടക ബെല്ലാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യാപാരിയായ ​ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണക്കട്ടികളാണ് കണ്ടെടുത്തിരിക്കുന്നത്. 476 ​ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ​ഗോവർദ്ധൻ നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണം ബെല്ലാരിയിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് അന്വേഷണസംഘം ബെല്ലാരിയിലേക്ക് എത്തുകയും ​ഗോവർദ്ധന്റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയുമായിരുന്നു. ഉണ്ണി…

Read More
ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കവർന്ന സംഭവം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ അറിയിക്കുമെന്ന് ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി.ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി…

Read More
ശബരിമല സ്വർണപ്പാളി വിവാദം പോറ്റി ചതിച്ചു ,വിജിലൻസ് റിപ്പോർട്ട് പുറത്ത്‌

ശബരിമല സ്വർണപ്പാളി വിവാദം പോറ്റി ചതിച്ചു ,വിജിലൻസ് റിപ്പോർട്ട് പുറത്ത്‌

ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു .ഉണ്ണികൃഷ്ണൻ പോറ്റി ചതിയൻ എന്നും ദേവസ്വം ബോർഡിനെ ചതിച്ച് അന്യായ ലാഭം ഉണ്ടാക്കണം എന്ന ഉദ്ദേശ്യമുണ്ടായിരുന്നു എന്ന് ആണ് റിപ്പോർട്ടിൽ വിജിലൻസ് വിഭാഗം വ്യക്തമാക്കുന്നത് .ശബരിമല ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്കു-വടക്ക് മൂലകളിൽ ഘടിപ്പിച്ചിട്ടുള്ളതുമായ സ്വർണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകൾ കൈവശപ്പെടുത്താനാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത്. തകിടുകൾ അറ്റകുറ്റപ്പണികൾ ചെയ്ത് പുതുക്കിത്തരാമെന്ന് ദേവസ്വം അധികൃതർക്ക്…

Read More
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി ഉടൻമുഖ്യമന്ത്രി ചെയർമാൻ,ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി ഉടൻമുഖ്യമന്ത്രി ചെയർമാൻ,ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍, നടത്തിപ്പ് എന്നിവയുമായി ബന്ധപെട്ടു കരാർ തയ്യാറാവുന്നു .ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച്…

Read More
മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി

മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്നലെ ബിംബ ശുദ്ധക്രിയകൾ നടന്നു. ഇന്ന് ളാഹ സത്രത്തിൽ നിന്ന് പ്രയാണം ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് സന്നിധാനത്തെത്തും. ഇന്നും സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.മകരവിളക്ക്‌ ദർശനത്തിനായി പതിനായിരക്കണക്കിന് തീർഥാടകർ തമ്പടിച്ചിരിക്കുന്നത് ശബരിമലയിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ. സന്നിധാനത്ത് പാണ്ടിത്താവളം, ഇൻസിനറേറിന്റെ പരിസരം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം, കെഎസ്ഇബി കെട്ടിട സമുച്ചയത്തിന് സമീപം, ഫോറസ്റ്റ് ഐബിയുടെ പരിസരം, ഫോറസ്റ്റ് ഓഫീസ്…

Read More
Back To Top