
തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള,മുഖം മൂടി ധരിച്ചെത്തിയ അക്രമി കത്തി കാണിച്ചു 15 ലക്ഷം കവർന്നു
തൃശൂർ ഫെഡറൽ ബാങ്ക് ശാഖയിൽ മുഖംമൂടി ധരിച്ച് എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷത്തോളം രൂപ കൊള്ളയടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് സംഭവം.പോട്ട ചെറുപുഷ്പ പള്ളിക്ക് എതിർ വശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ശാഖയിൽ എത്തിയ അക്രമി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ മുറിയിലിട്ട് പൂട്ടിയാണ് ക്യാഷ് കൗണ്ടറിലെ പണം കവർന്നത്.കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം തട്ടിയത്. ചാലക്കുടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. മോഷ്ടാവിനെ…