
പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ്മർദിച്ച സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി
പത്തനംതിട്ടയിൽ വിവാഹ സംഘത്തെ ഒരു കാരണവുമില്ലാതെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. പത്തനംതിട്ട എസ്ഐ എസ്. ജിനുവിനെ സ്ഥലം മാറ്റി. എസ്‌പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കെെമാറി. മർദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് വകുപ്പുതല നടപടിയും ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവാഹ…