തലസ്ഥാനത്തെ കൂട്ടക്കൊലപാതകംഅഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടകൊലപാതകത്തിൽ ഇരയാക്കപ്പെട്ട അഞ്ചുപേർക്കും നാടിൻറെ യാത്ര മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജി്ൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ മുഴങ്ങിയത് കൂട്ടനിലവിളികൾ .അഫാന്റെ പെൺസുഹൃത്ത് ഫർസാനയിുടെ സംസ്കാര ചടങ്ങാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ മൃതദേഹം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്. പ്രതിയായ അഫാന്റെ മുത്തശ്ശി സൽമാ…