
16-കാരിയെ ഒരു വർഷത്തോളം ഉപദ്രവിച്ച23-കാരന് 75 വർഷം തടവുശിക്ഷ
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 23-കാരന് 75 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി നുഹ്മാൻ (23) ആണ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ശിക്ഷിക്കപ്പെട്ടത്. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 75 വർഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പതിനാറുകാരിയെ ഒരുവർഷത്തോളം പീഡിപ്പിച്ചെന്നാണ് കേസ്. 2022 മെയ് മുതൽ 2023 മെയ് വരെയായിരുന്നു പീഡനം. സംഭവത്തിൽ 16-കാരിയുടെ അച്ഛൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.