
നിക്കാഹിന് ഇഷ്ടമായില്ല നവവധു ജീവനൊടുക്കിയതിനു പിന്നാലെ 19 കാരനായ കാമുകനും മരിച്ച നിലയിൽ
ഇഷ്‌ടമില്ലാത്ത നിക്കാഹ് നടന്നതിന്റെ പേരിൽ 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ‌്തു. ആമയൂർ സ്വദേശിനിയായ ഷൈമ സിനിവർ ഈ മാസം മൂന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ…