സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താൽഉടൻ നടപടി ,മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവര്‍ത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.‘എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കും’ മുഖ്യമന്ത്രി പറഞ്ഞു. നടി ഹണിറോസിന്റെ പരാതിയിലും മറ്റും സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴ സി.പി.ഐ.എം സമ്മേളനത്തില്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More
2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും

2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും

2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകും എന്ന് സംസ്ഥാന ധനമന്ത്രി.കെ.എന്‍ ബാലഗോപാല്‍.അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോൾ കേരളം മുന്നോട്ട് കുതിപ്പ് നടത്തുകയാണ് .വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിര്‍മാണത്തില്‍ മികച്ച പുരോഗതിയാണ് കേളത്തില്‍. തുറമുഖ വികസനത്തിലും കേരളത്തില്‍ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തിലാണെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി…

Read More
Back To Top