രണ്ടാം ബന്ധത്തിലെ മകളെ കാണാൻ പോയതർക്കം ,തലസ്ഥാനത്തെ നടുക്കിയ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് സ്വദേശിനിയായ 38 കാരി തിരുവനന്തപുരം ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി റിമാൻഡിൽ ആയതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് .സംഭവത്തിൽ കാമുകനും ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന 32 കാരൻ റോയി എന്ന് വിളിക്കുന്ന ജോബിൻ ജോർജ്ജ് അറസ്റ്റിലായി.സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ജോബിൻ ജോർജ്ജിനെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് വടകര സ്വദേശിനിയായ അസ്മിനയാണ് മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത് . മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ…
