ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് പടർന്നു പിടിച്ച ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് കേരളത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു .എറണാകുളം വാഴക്കുളം കാവനയിൽ 58കാരൻ ജോയ് ഐപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തിൽ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാൽ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം…

Read More
ഉരുൾപൊട്ടൽ തകർത്ത വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം

ഉരുൾപൊട്ടൽ തകർത്ത വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം

വയനാടിന് 529 കോടി രൂപ അനുവദിച്ചു കേന്ദ്രം. ഉരുൾപൊട്ടൽ തകർത്ത ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ആശ്വാസമായി മാറുകയാണ് കേന്ദ്രത്തിന്റെ സഹായം.ദുരന്തബാധിതരുടെ പുന:രധിവാസത്തിനായി 529.50 കോടി രൂപ അനുവദിച്ചു. പലിശയില്ലാ വായ്പയായിട്ടാണ് ഈ തുക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറുക.സംസ്ഥാന ധനകാര്യ സെക്രട്ടറിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചത്. 16 പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തോടെ വയനാട്ടിൽ പൂർത്തിയാകുക. സംസ്ഥാനങ്ങൾക്കുള്ള മൂലധന സഹായത്തിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചിരിക്കുന്നത്. പലിശ നൽകേണ്ടാത്ത ഈ വായ്പ 50 കൊല്ലം കൊണ്ട് സംസ്ഥാന സർക്കാരിന് തിരിച്ചടച്ചാൽ മതിയാകും….

Read More
ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ;മൊഴിയെടുത്ത് കോട്ടയം ഈസ്റ്റ് പോലീസ്

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ;മൊഴിയെടുത്ത് കോട്ടയം ഈസ്റ്റ് പോലീസ്

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം ആത്മകഥയെഴുതാൻ സഹായിച്ചയാളുടെ മൊഴി രേഖപ്പെടുത്തി പോലീസ് , പറയാത്ത കാര്യങ്ങൾ ഡി.സി. ബുക്സ് പുസ്തകത്തിൽ കൂട്ടിച്ചേർത്തുവെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പോലീസ് മൊഴിയെടുത്ത്.ആത്മകഥ പുറത്തുവന്നതിൽ ​ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. ജയരാജൻ നേരത്തേ പരാതി നൽകിയിരുന്നു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതിന്റെ ഭാ​ഗമായാണ് രഘുനാഥന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ആത്മകഥയെഴുതാൻ ഇ.പി. ജയരാജനെ സഹായിച്ചയാളാണ് രഘുനാഥൻ. തന്റെ ആത്മകഥയിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ ചെറുകുറിപ്പുകളായെഴുതി രഘുനാഥന് കൈമാറിയിരുന്നതായി ഇ.പി….

Read More
ര​ണ്ട​ര വ​യ​സു​കാ​രി​യെ കമ്പി കൊണ്ട് തല്ലിയഅ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​ക്ക് സ​സ്പെ​ൻഷൻ

ര​ണ്ട​ര വ​യ​സു​കാ​രി​യെ കമ്പി കൊണ്ട് തല്ലിയഅ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​ക്ക് സ​സ്പെ​ൻഷൻ

ര​ണ്ട​ര വ​യ​സു​കാ​രി​യെ കമ്പി കൊണ്ട് തല്ലിയ ,സം​ഭ​വ​ത്തി​ൽ അ​ങ്ക​ണ​വാ​ടി ടീ​ച്ച​റെ സ​സ്പെ​ൻഡ് ചെയ്തു.താ​ങ്ങി​മൂ​ട് സ്വ​ദേ​ശി ബി​ന്ദു​വി​നെ​യാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വെ​മ്പാ​യം ന​രി​ക്ക​ലി​ലു​ള്ള അ​ങ്ക​ണ​വാ​ടി​യി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ചിറമുക്ക് സ്വദേശികളായ സീന-മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്. നോ​ട്ട് എ​ഴു​താ​ത്ത​തി​ന് ഷൂ ​റാ​ക്കി​ന്റെ ക​മ്പി​യൂ​രി കു​ഞ്ഞി​ന്റെ കൈ​യി​ൽ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​യിരുന്നു ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. കുട്ടിയുടെ കയ്യിൽ അടിയേറ്റ പാടുണ്ടായിരുന്നു. പിന്നാലെ ബിന്ദുവിനെതിരെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനും വട്ടപ്പാറ പൊലീസിനും പരാതി നൽകിയിരുന്നു. പരിക്കേറ്റ കുട്ടിയെ…

Read More
Back To Top