അച്ഛന് സുഖമില്ലെന്ന് പറഞ്ഞു അടിയന്തര പരോളിലിറങ്ങിയ പ്രതി ,പരോൾ ചട്ടം ലംഘിച്ച് സിപിഎം പ്രകടനത്തിൽ പങ്കെടുത്തു
കണ്ണൂർ: പൊലീസിനെ ബോംബറിഞ്ഞ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന സി പി എം കൗൺസിലർ കൂടിയായ പ്രതി വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ നിഷാദ് പിതാവിന്‌സുഖമില്ലെന്ന് പറഞ്ഞു അടിയന്തര പരോളിലാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന…
