
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ നാവിക കപ്പൽവേധ മിസൈൽ NASM-SR ന്റെ പരീക്ഷണം വിജയകരം .ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ഇന്ത്യൻ നാവികസേനയും ചേർന്ന് നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ (NASM-SR) വിജയകരമായ പറക്കൽ പരീക്ഷണങ്ങൾ നടത്തി. പരീക്ഷണത്തിൽ മിസൈലിന്റെ മാൻ-ഇൻ-ലൂപ്പ് സവിശേഷത വിജയകരമായി തെളിയിച്ചു.നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒയേയും ഇന്ത്യൻ നാവികസേനയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ വികസന…