മകനെയും മരുമകളെയും 2 പേരക്കുട്ടികളെയും വീട്ടിലിട്ട് ചുട്ട് കൊന്ന പ്രതി കുറ്റക്കാരൻ
മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും വീട്ടിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതിയായ മുത്തച്ഛൻ ചീനിക്കുഴി ആലിയേകുന്നേൽ ഹമീദ് (82) കുറ്റക്കാരനാണെന്നാണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് ആഷ് കെ. ബാൽ കണ്ടെത്തി. ശിക്ഷ 30ന് വിധിക്കും.ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി കേട്ടത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള അസുഖവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു….
