കളിക്കുന്നതിനിടെ 15കാരന്റെ കൈയിൽ നിന്ന് തോക്ക് പൊട്ടി,4 വയസുകാരൻ കൊല്ലപ്പെട്ടു
കളിക്കുന്നതിനിടെ 15കാരന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടി 4 വയസുകാരൻ കൊല്ലപ്പെട്ടു.ർണാടകയിലെ മാണ്ഡ്യ നാഗമംഗലത്താണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജിത് ആണ് മരിച്ചത്. നാഗമംഗലത്തെ ഒരു കോഴിഫാമിൽ ഞായറാഴ്ച വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.പശ്ചിമബംഗാളിൽ നിന്ന് ജോലിക്കെത്തിയ പതിനഞ്ചുകാരന്റെ കൈയിൽ നിന്നാണ് നാലുവയസുകാരനും അമ്മയ്ക്കും വെടിയേൽക്കുന്നത്. ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ച ശേഷം ഇവർ പുറത്തേക്ക് പോയി. ഈ നേരം 15 കാരൻ ഇവിടേക്കെത്തി. തോക്ക് കണ്ട…