
2047ല്‍ രാജ്യത്തിന്റെ റോള്‍ മോഡലായി കേരളം മാറും
2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകും എന്ന് സംസ്ഥാന ധനമന്ത്രി.കെ.എന്‍ ബാലഗോപാല്‍.അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോൾ കേരളം മുന്നോട്ട് കുതിപ്പ് നടത്തുകയാണ് .വികസന പദ്ധതികളുടെ ഗവേഷണത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയപാത നിര്‍മാണത്തില്‍ മികച്ച പുരോഗതിയാണ് കേളത്തില്‍. തുറമുഖ വികസനത്തിലും കേരളത്തില്‍ പുരോഗതിയെന്ന് മന്ത്രി പറഞ്ഞു. വികസന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കേരളത്തിലാണെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി…