മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്;സംവിധായകന്‍ അനുരാജിനെതിരെ കേസ്
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ഷൂട്ടിംഗ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ചു കയറിയതിന് സംവിധായകൻ അനുരാജ് മനോഹറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. പമ്പാ നദിക്ക് അപ്പുറം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗത്താണോ ഷൂട്ടിങ് നടത്തിയതെന്നും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. റാന്നി ഡിവിഷൻ പരിധിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.സംവിധായകനേയും അണിയറപ്രവർത്തകരേയും വിളിച്ചുവരുത്തി വനംവകുപ്പ് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ കേസെടുക്കാൻ വനംവകുപ്പിന് നിയമോപദേശം കിട്ടുകയും ചെയ്തു. വനംമേഖലയിലേക്ക് അതിക്രമിച്ചു കയറി വന്യജീവികൾക്ക് തടസമുണ്ടാക്കി എന്നതാണ കേസ്….
