കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു,കിട്ടിയത് വർക്കിംഗ് കമ്മിറ്റി അംഗസ്ഥാനം

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു,കിട്ടിയത് വർക്കിംഗ് കമ്മിറ്റി അംഗസ്ഥാനം

കോൺഗ്രസ് പാർട്ടിയിൽ തനിക്കു ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് തുറന്നു പറഞ്ഞു ശശി തരൂർ എംപി.കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ വർക്കിംഗ് കമ്മിറ്റി അംഗമായതല്ലാതെ മറ്റൊരു മാറ്റവും തനിക്ക് പാർട്ടിയിൽ ഉണ്ടായിട്ടില്ല . കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ ജയിക്കാൻ പോകുന്നില്ലെന്ന അറിഞ്ഞിട്ടാണ് മത്സരിച്ചതെന്നും തരൂർ വ്യക്തമാക്കി. തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശശി തരൂരിന്റെ വാക്കുകളിലേക്ക്..‘കോൺഗ്രസ്…

Read More
ശശി തരൂരിന് ‘നല്ല ഉപദേശം കൊടുത്തിട്ടുണ്ട്കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

ശശി തരൂരിന് ‘നല്ല ഉപദേശം കൊടുത്തിട്ടുണ്ട്കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായരംഗത്തെ നേട്ടത്തെയും പുകഴ്ത്തിയ തരൂരിന് നല്ല ഉപദേശം’ കൊടുത്തതായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.എന്താണ് ആ ഉപദേശമെന്ന് നിങ്ങള്‍ വായിച്ചെടുത്താല്‍ മതിയെന്നും പറയുകയാണ് സുധാകരന്‍.പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.’ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും….

Read More
UDF സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽമത്സരം പിണറായിക്കെതിരെ

UDF സമ്മതിച്ചാൽ, അടുത്ത തിരഞ്ഞെടുപ്പിൽമത്സരം പിണറായിക്കെതിരെ

യുഡിഎഫ് ന് താല്പര്യം ആണെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറാണെന്ന് മുൻ എംഎൽഎ പിവി അൻവർ. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിക്കും, അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും അൻവർ വ്യക്തമാക്കി.ഉറച്ചകോട്ടകളൊക്കെ പണ്ടത്തെ കാലത്തായിരുന്നു. ഇളക്കം തട്ടില്ല, തൊടാൻ പറ്റില്ല എന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകൾ. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫ് നിരുപാധിക പിന്തുണ…

Read More
പി വി അന്‍വറിന്റെ മാപ്പ്സ്വീകരിച്ചു വി ഡി സതീശന്‍

പി വി അന്‍വറിന്റെ മാപ്പ്സ്വീകരിച്ചു വി ഡി സതീശന്‍

കോടികളുടെ അഴിമതി ആരോപണം നടത്തിയത് പി ശശി ആവശ്യപ്പെട്ട പ്രകാരം.പി വി അന്‍വറിന്റെ മാപ്പ് അപേക്ഷ സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നതായി അദ്ദേഹം വയനാട്ടില്‍ പറഞ്ഞു. നിയമസഭയില്‍ വി ഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതില്‍ മാപ്പു പറയുന്നുവെന്നുമായിരുന്നു പി വി അന്‍വര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചത്. അഴിമതിയാരോപണത്തില്‍ അന്ന്…

Read More
പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു

പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു.തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിയമസഭാംഗത്വം രാജിവച്ചു എന്ന് അൻവർ അറിയിച്ചിരിക്കുന്നത് .ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി…

Read More
പി.വി.അൻവർ, രാജിവയ്ക്കുമോ? നാളെ അറിയാം

പി.വി.അൻവർ, രാജിവയ്ക്കുമോ? നാളെ അറിയാം

നിലമ്പൂര്‍ എം.എല്‍.എ. പി.വി.അൻവർ MLA സ്ഥാനം രാജിവച്ചേക്കുമെന്നു സൂചനകൾ പുറത്തു വരുന്നു .തൃണമൂൽ കോൺഗ്രസിൽ ചേർന്നത്തിനു പിന്നാലെയാണ് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കി അന്‍വര്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നറിയിച്ചിരിക്കുന്നത് . തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വാര്‍ത്താ സമ്മേളനം നടക്കുക.സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന്…

Read More
കോൺഗ്രസിലെ മുഖ്യമന്ത്രി സീറ്റിന് അടിപിടികെട്ടിടം പൂർത്തിയായിട്ട് പോരെ ഫർണിച്ചർ ,ശശി തരൂർ

കോൺഗ്രസിലെ മുഖ്യമന്ത്രി സീറ്റിന് അടിപിടികെട്ടിടം പൂർത്തിയായിട്ട് പോരെ ഫർണിച്ചർ ,ശശി തരൂർ

കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രിസ്ഥാന ചർച്ച പൊടി പൊടിക്കുകയാണ്.ഇതിനിടെ ഈ ചർച്ചകൾ തീർത്തും അനാവശ്യമെന്ന് പറയുകയാണ് ശശി തരൂർ എംപി. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാമെന്ന് ആണ് അദ്ദേഹം പറഞ്ഞു വയ്ക്കുന്നത് .തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.’മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തൻ്റെ ഭാഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കുക…

Read More
Back To Top