ശബരിമല  സ്വർണ്ണക്കൊള്ള മുരാരി ബാബുവിന്റെ  സ്വത്ത്  കണ്ടുകെട്ടും

ശബരിമല സ്വർണ്ണക്കൊള്ള മുരാരി ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജാകാൻ ആവശ്യപ്പെട്ട് ഇ ഡി ഉടൻ സമൻസ് അയക്കും എന്ന റിപ്പോർട്ട് പുറത്ത്‌ .കേസിലെ മറ്റു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ദേശീയ ഏജൻസി. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങി. മുരാരി ബാബുവാണ് ദേവസ്വം രേഖകളിൽ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകൾ ഇ ഡി കണ്ടെടുത്തിരുന്നു. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിന്റെ വാതിൽ…

Read More
സിപിഎം ഫണ്ട് തട്ടിപ്പ്, വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാർട്ടിയെ തകർക്കാനുള്ള  നീക്കം , MV ജയരാജൻ

സിപിഎം ഫണ്ട് തട്ടിപ്പ്, വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാർട്ടിയെ തകർക്കാനുള്ള നീക്കം , MV ജയരാജൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണന്റെ ഗുരുതര ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തി എംവി ജയരാജൻ .സിപിഎം നേതൃത്വത്തിനും ടി.എ.മധുസൂദനൻ എംഎൽഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുക്കും എന്നും പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും മുൻ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും അറിയിച്ചു. കോടിയേരി ബാലകൃഷ്ണൻ അടക്കുള്ളവർക്കെതിരെ ആക്ഷേപം ഉന്നയിച്ച് സിപിഎം ഫണ്ട് തട്ടിപ്പ്…

Read More
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ മേയർ ; മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ മേയർ ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷിനെ സ്വീകരണച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി എത്തുകയാണ് മന്ത്രി വി. ശിവൻകുട്ടി.തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു” തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ മേയർക്ക് ആ പട്ടികയിൽ ഇടമില്ലാത്തത് എന്ത് എന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടി ചോദിക്കുന്നത്.നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിറുത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും…

Read More
പോറ്റി     കവർന്ന   സ്വർണം ബെല്ലാരിയിൽ  ,  ലഭിച്ചത് സ്വർണക്കട്ടികളായി

പോറ്റി കവർന്ന സ്വർണം ബെല്ലാരിയിൽ , ലഭിച്ചത് സ്വർണക്കട്ടികളായി

ശബരിമലയിലെ ദ്വാരകപാലകശിൽപങ്ങളിൽ നിന്നും ഉണ്ണികൃഷ്ണൻ പോറ്റി കവർന്ന സ്വർണ്ണം കർണ്ണാടക ബെല്ലാരിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി.ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യാപാരിയായ ​ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണക്കട്ടികളാണ് കണ്ടെടുത്തിരിക്കുന്നത്. 476 ​ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ​ഗോവർദ്ധൻ നൽകിയ മൊഴി. കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണം ബെല്ലാരിയിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് അന്വേഷണസംഘം ബെല്ലാരിയിലേക്ക് എത്തുകയും ​ഗോവർദ്ധന്റെ ജ്വല്ലറിയിൽ പരിശോധന നടത്തുകയുമായിരുന്നു. ഉണ്ണി…

Read More
ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ  മകളെ സഖാവ് പൂട്ടിയിട്ടു

ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ മകളെ സഖാവ് പൂട്ടിയിട്ടു

ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ ഉദുമയിൽ സി.പി.എം നേതാവ് മകളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. .വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴെയ്ക്ക് തളർന്ന സംഗീത എന്ന പെൺകുട്ടിയെ ആണ് തൻ്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്കരന്റെ മകൾ സംഗീതയാണ് ഗുരുതര വിഡിയോ സന്ദേശവുമായി രംഗത്ത് വന്നത്. അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ്…

Read More
ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കവർന്ന സംഭവം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ അറിയിക്കുമെന്ന് ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി.ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി…

Read More
ഉപദേശിക്കാൻ വരണ്ട ,മന്ത്രി സജി ചെറിയാനെ വലിച്ചുകീറി   ജി.സുധാകരന്‍

ഉപദേശിക്കാൻ വരണ്ട ,മന്ത്രി സജി ചെറിയാനെ വലിച്ചുകീറി ജി.സുധാകരന്‍

മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ.പാർട്ടിയുമായി ചേർന്നു പോകണമെന്ന് എന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾ ആണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയത്.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതിൽ സജി ചെറിയാനും പങ്കാളിയാണ്. ഏറ്റുമുട്ടാൻ വരണ്ടെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇരിക്കുന്ന സ്ഥാനമെന്താണെന്ന് സജി ചെറിയാൻ മനസിലാക്കുന്നില്ല. പാർട്ടിക്ക് യോജിക്കാത്ത രീതിയിൽ അദ്ദേഹം പറഞ്ഞ പതിനാല് കാര്യങ്ങൾ ഒരു മാദ്ധ്യമം റിപ്പോർട്ട്…

Read More
ഇ പി ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഇ പി ജയരാജന്റെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഏറെ വിവാദത്തിന് തിരികൊളുത്തിയ ഇപിയുടെ ആത്മകഥാ ഇനി വെളിച്ചം കാണും .സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങി. നവംബര്‍ മൂന്നിന് കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും. ഇതാണ് എന്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്‌സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ ഇപി ജയരാജന്‍ നിഷേധിച്ചിരുന്നു.ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയത് തന്റെ…

Read More
മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്  അയച്ച വിവരം മുക്കിയതിൽ ദുരൂഹത

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം മുക്കിയതിൽ ദുരൂഹത

ലൈഫ് മിഷൻ പദ്ധതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിൽ ദുരൂഹതയുണ്ടെന്ന് കെസി വേണുഗോപാല്‍ എംപി. സമൻസ് നൽകിയ വിവരം ഇ.ഡി.യും സി.പി.എമ്മും രഹസ്യമാക്കി വയ്ക്കുകയും നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇ.ഡി. 2023-ലാണ് സമൻസ് നൽകിയത്, എന്നാൽ ഇത് പുറത്തുവന്നത് ഇപ്പോഴാണ്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകിയാൽ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി., മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ അത്തരം പ്രചരണത്തിന്…

Read More
വയനാട് പുനരധിവാസം,വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 25 -ൽ നിന്ന് 20 ലക്ഷമാക്കി

വയനാട് പുനരധിവാസം,വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 25 -ൽ നിന്ന് 20 ലക്ഷമാക്കി

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുങ്ങുന്ന നിർദ്ദിഷ്ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി മന്ത്രിസഭാ യോഗം നിശ്ചയിച്ചു. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയുംവീടും 12 വർ‌ഷത്തേക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയും ഏർപ്പെടുത്തി. ആദ്യം ഒരു വീടിന് 30 ലക്ഷമാണ് സർക്കാർ വീട് നിർമ്മാണത്തിന് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട്…

Read More
Back To Top