സ്ത്രീത്വത്തെ അപമാനിച്ചു,നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചു,നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ,നടി ഹണി റോസിന്റെ പുതിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് കേസേടുത്തു .എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി.നേരത്തെയും ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അന്ന് പറഞ്ഞത്. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍…

Read More
BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി

BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സുഖ സൗകര്യങ്ങൾ ഒരുക്കയാതായിട്ട് ആരോപണം.ഇതിൽ സെപ്ഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടെപെട്ടുവെന്നും ആരോപണം ഉയരുന്നുണ്ട്.സന്ദർശക പട്ടികയിൽ പേര് രേഖപ്പെടുത്താതെ അടുപ്പക്കാരെ ജയിലിനകത്തേക്ക് കടത്തിവിട്ടുവെന്നും ഉന്നത ഉദ്യോ​ഗസ്തനൊപ്പമാണ് ഇവർ എത്തിയതെന്നുമാണ് ആരോപണം. സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ഇവർ ബോബിയെ കണ്ടതെന്നാണ് സൂചന. ഫോൺ ചെയ്യാനായി ബോബിക്ക് 200 രൂപ രഹസ്യമായി കൈമാറുകയും ചെയ്തു. ഇത് പിന്നീടാണ് ജയിൽ രേഖകളിൽ എഴുതി ചേർത്തതെന്നാണ്…

Read More
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് ഭയന്ന് രാഹുല്‍ ഈശ്വര്‍ മുൻകൂർ ജാമ്യ അപേക്ഷ നൽകി.പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടർന്നാണ് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹർജി നാളെ (തിങ്കളാഴ്ച) പരിഗണിക്കുമെന്നും രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇന്നലെ വെെകിട്ട് തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും.സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് രാഹുല്‍…

Read More
രാഹുല്‍ ഈശ്വരും ജയിലിലേക്ക്‌ മുട്ടൻപണി നൽകി നടി ഹണി റോസ്

രാഹുല്‍ ഈശ്വരും ജയിലിലേക്ക്‌ മുട്ടൻപണി നൽകി നടി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചു കൊണ്ടും നടി ഹണി റോസിനെതിരെ രൂക്ഷ വിമർശനം നടത്തിയ രാഹുൽ ഈശ്വരിന് എതിരെ നിയമ നടപടിക്ക് ഒരുങ്ങി ഹണി റോസ് .”വസ്ത്ര സ്വാതന്ത്ര്യം എന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി”എന്നാണ് താരം പറയുന്നത്.വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ…

Read More
ബോബി പണ്ട് പറഞ്ഞതെല്ലാം കുത്തിപ്പൊക്കി പോലീസ് ,ജാമ്യം തടയാൻ നീക്കം

ബോബി പണ്ട് പറഞ്ഞതെല്ലാം കുത്തിപ്പൊക്കി പോലീസ് ,ജാമ്യം തടയാൻ നീക്കം

നടി ഹണി റോസിന്റെ പരാതിയിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിന് എതിരെ വീണ്ടും കുരുക്ക് മുറുക്കി പോലീസ് .ബോബിയുടെ ജാമ്യനീക്കം തടയാൻ ഉള്ള ശ്രമം നടത്തി വരികയാണ് പോലീസ് .അതിനായി ബോബി ഇതിനു മുൻപ് നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങൾകൂടി പരിശോധിക്കാൻ നീക്കം നടത്തുകയാണ് പോലീസ് .യൂട്യൂബ് ചാനലിലൂടെ ബോബി നടത്തിയ ദ്വയാർത്ഥ പ്രയോ​ഗങ്ങളടങ്ങിയ വീഡിയോ അടക്കം പോലീസ് കോടതിയിൽ ഹാജരാക്കി. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പോലീസ് അറിയിക്കുകയാണ് കാക്കനാട്ടെ ജയിലിൽ റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ…

Read More
Back To Top