തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ വിരണ്ടോടി കണ്മുന്നിൽ വന്ന 38 കാരനെ കുത്തി കൊലപ്പെടുത്തി .ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാനും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്സവത്തിന് സാധനങ്ങൾ വിൽക്കാൻ വന്നയാളാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനന്ദും ഭാര്യയും പാടത്ത് വിശ്രമിക്കുകയായിരുന്നു. വിരണ്ടോടിയെത്തിയ ആന ഇരുവരെയും ആക്രമിച്ചു. ഭാര്യ ഓടി മാറിയെങ്കിലും ആനന്ദിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.