ഫോണിൽ വിളിച്ചു മുത്തലാഖ് ചൊല്ലിയ പള്ളി ഇമ്മാം റിമാൻഡിൽ.മൈനാകപ്പള്ളി സ്വദേശി അബ്ദുൽ ബാസിത്തിനെ ആണ് അറസ്റ്റ് ചെയ്തു റിമാന്റിൽ വിട്ടത്.
ഇരുപതുകാരി യുവതിയുടെ പരാതിയിൽ ആണ് നടപടി.
ഫോണിൽ വിളിച്ചു തലാക്കു ചെല്ലുകയായിരുന്നു എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.മുൻപത്തെ കല്യാണം മറച്ചു വെച്ചിട്ടാണ് തന്റെ വീട്ടിൽ വിവാഹാലോചനയുമായി വന്നത് എന്നും കല്യാണം കഴിഞ്ഞു ഒരു വാടക വീട്ടിലേക്കാണ് കൊണ്ടുപോയതെന്നും സ്വന്തമായി ഉള്ള വീട്ടിൽ ആദ്യ ഭാര്യയേ ആണ് താമസ്സിപ്പിച്ചിരുന്നത് എന്നുമുള്ള കാര്യങ്ങൾ യുവതി പറഞ്ഞു.
ഈ വിഷയങ്ങൾ ഒക്കെ തന്നെ അബ്ദുൽ ബാസിത്തിനോട് ചോദിച്ചപ്പോൾ ശാരീരിക മാനസിക ഉപദ്രവങ്ങൾ ഏൽപ്പിച്ചതായും പിന്നീട് വേറെ വിവാഹം കഴിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പിന്നീട് കഴിഞ്ഞ ആഴച്ചയിൽ പിണങ്ങിയതിന്റെ പേരിൽ വീട്ടിൽ കൊണ്ടുചെന്ന് ആക്കുകയും പത്തൊൻപതാം തീയതി വിളിച്ചിട്ട് പെട്ടന്ന് തല്ലാക്ക് പറയുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്.
ഭാരതീയനീതിന്യായ സംഹിതയിൽ 115/2,351/3,352 വകുപ്പുകൾ പ്രകാരവും വിവാഹത്തട്ടിപ്പ് കേസുകളും ചുമത്താൻ ഇടയുണ്ട്..മുത്തലാഖ് നിയമപ്രകാരം മാത്രമല്ല സ്ത്രീധനം ചോദിച്ചു ശാരീരികമായി ഭാര്യയെ ഉപദ്രവിച്ചതിന്റെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
അബ്ദുൽ ബാസിത്ത് ഇപ്പോൾ ചവറ സബ്ജയിലിൽ ആണുള്ളത്.
