തിരുവനന്തപുരത്ത് നിന്ന് വിനോദയാത്രയ്‌ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി.എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. വിദ്യാർത്ഥികൾ യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ മണാലി ഡോഗ്ലുനാല ടോൾ പ്ലാസയ്‌ക്ക് സമീപത്ത് കനത്ത മഴ ഉണ്ടാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കുടുങ്ങുകയായിരുന്നു.വിദ്യാർത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം. മഴയ്‌ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു. നിരവധി വിനോദസഞ്ചാരികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിയതായി അധികൃതർ അറിയിച്ചു.
മഴയും മണ്ണിടിച്ചിലും കാരണം ഹൈവേയിൽ മണ്ണും ചെളിയും നിറഞ്ഞ സാഹചര്യമാണ്. ഇത് പൂർണമായും നീക്കിയതിന് ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂ.