ഇന്ത്യൻ ബ്രെഹമോസ് മിസൈൽ ആവശ്യപ്പെട്ട് കൂടുതൽ ലോകരാജ്യങ്ങൾ..!!

ഇന്ത്യൻ ബ്രെഹമോസ് മിസൈൽ ആവശ്യപ്പെട്ട് കൂടുതൽ ലോകരാജ്യങ്ങൾ..!!

റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക് ക്രൂസ് മിസൈലിന് ബ്രഹ്മോസ് എന്ന പേര് ലഭിച്ചത് ഇങ്ങനെയാണ്…
ഇന്ത്യയുടെ വിരിമാറിലൂടെ ഒഴുകുന്ന ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ നദി ബ്രഹ്മപുത്ര റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ ജീവനാടിയായ മോസ്കോനദി.ഇരു നദികളും ചേർന്ന് ഒരു പുഴയായി ഒഴുകിയാൽ എന്തായിരിക്കും അതിനു പേരിടുക. ‘ബ്രഹ്മോസ് ‘
കരയിൽ നിന്നും ആകാശത്തുനിന്നും 500 കിലോമീറ്റർ ദൂരത്തിൽ ശത്രുവിന് നേരെ പ്രയോഗിക്കാൻ പ്രാപ്തമായ സൂപ്പർ സോണിക് ക്രൂസ് മിസൈൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ ബന്ധത്തിന്റെ ഉദാത്തമായ ഉദാഹരണം കരയും കടലും കടന്നു ഇന്തോനേഷ്യലേക്കാണ് ബ്രഹ്മോസ് മിസൈലിന്റെ സഞ്ചാരം.ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഒ യും റഷ്യയുടെ എൻ പി ഒ എമ്മുമാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചത് ,ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്താൻ ക്രൂസ് മിസൈൽ അനിവാര്യമാണെന്ന് ആശയം ഉണ്ടാക്കുന്നത് 1990 കളിലാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ഒരു നിർണായക കരാറിലാണ് ഇതു നയിച്ചത്.അന്നത്തെ ഡി ആർ ഡി ഒ ചെയർമാൻ ആയിരുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാമും റഷ്യൻ ഡെപ്യൂട്ടി ഡിഫൻസ് മന്ത്രിയായിരുന്ന എൻ വി മിഖ്ലോവും 1998 ഫെബ്രുവരിയിൽ മോസ്കോയിൽ വെച്ചായിരുന്നു കരാറിൽ ഒപ്പുവെച്ചത്.കരാറിന്റെ ഭാഗമായി ഡി ആർ ഡി ഒ യും എൻ പി ഒ എമ്മും സംയുക്ത സംരംഭമായ ബ്രഹ്മോസ് ഏറോസ്പേസ് രൂപീകരിച്ചു.സൂപ്പർ സോണിക് മിസൈലിന്റെ നിർമ്മാണമായിരുന്നു സംരഭത്തിന്റെ ലക്ഷ്യം .2001 ജൂൺ 12 നു ഒഡീഷിയിലെ ചാന്തിപ്പൂരിൽ ആയിരുന്നു ബ്രഹ്മോസ് മിസൈലിന്റെ ആദ്യ പരീക്ഷണം.വീണ്ടും ചില പരീക്ഷണങ്ങളും മോഡിഫിക്കേഷനുകളും വരുത്തിയാണ് ഇന്ന് കാണുന്ന മിസൈൽ രൂപപ്പെടുത്തിയെടുത്തത്.2007 മുതൽ അതിവേഗ ബ്രഹ്മോസ് മിസൈൽ ഇന്ത്യയുടെ പ്രതിരോധ ശ്രേണിയുടെ ഭാഗമാണ്
ഇന്ത്യയും റഷ്യയും ഒരുമിച്ച് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈലിന് രാജ്യന്തര ആയുധവിപണിയിൽ ആവിശ്യക്കാരുടെ തള്ളിക്കയറ്റമായിരുന്നു.ചർച്ചകൾക്ക് ഒടുവിൽ ഇന്തോനേഷ്യക്കു 450 മില്യൺ ഡോളർ (38 ലക്ഷം കോടി) രൂപയക്കാണ് ഇന്ത്യ കരാറുറപ്പിച്ചിരിക്കുന്നത് എന്നാണ് അവസാന റിപ്പോർട്ട്.ഇനി യുദ്ധമുഖങ്ങളിൽ കിടിലം കൊള്ളിച്ചു ഇന്തോനേഷ്യക്ക് ബ്രഹ്മോസ് കാവലൊരുക്കും.
ഇന്ത്യയുടെ കാര നാവിക വ്യോമസേനയുടെ ഭാഗമാണ് ബ്രഹ്മോസ് ടൂ സ്റ്റേജ് മിസൈൽ ആയ ബൃഹ്മോസിൽ ആദ്യ സ്റ്റേജിൽ സോളിഡ് പ്രൊപ്പലന്റ് ബൂസ്റ്ററും രണ്ടാം ഘട്ടത്തിൽ ലിക്വിഡ് റാംജെറ്റ് സംവിധാനമാണ് കൊടുത്തിട്ടുള്ളത്
കുറഞ്ഞ റഡാർ സിംഗ്നേച്ചർ ഉയർന്ന സൂപ്പർ സോണിക് വേഗതയും ഉണ്ട് ഇതിന്.300 മുതൽ 500 കിലോമീറ്റർ വരെ റേഞ്ച് ഉള്ള ബ്രഹ്മോസ് മിസൈലിന് റഡാറുകളെയും മിസൈൽ ടൈപ്പ് തോക്കുകളെയും മിസൈലുകളെയും മറികടന്ന് ലക്ഷ്യത്തിൽ എത്താൻ സാധിക്കും.ബാലിസ്റ്റിക് മിസൈലുകൾ ഭൂഗുരുത്വം ഉപയോഗിച്ചാണ് പകുതി ദൂരത്തിനു ശേഷം സഞ്ചരിക്കുന്നത് പക്ഷെ ബ്രഹ്മോസ് പോലുള്ള ക്രൂസ് മിസൈലുകൾ വിക്ഷേപിക്കുമ്പോൾ മുതൽ ലക്ഷ്യത്തിൽ എത്തുന്നതു വരെ ഇന്ധനം ഉപയിഗിച്ചാണ് സഞ്ചരിക്കുക .ആവിശ്യംപോലെ സഞ്ചാരപാതയിൽ മാറ്റം വരുത്താനും ഇവയ്ക്ക് സാധിക്കും.
കരയിൽ നിന്നും യുദ്ധകപ്പലുകൾ അന്തർവാഹിനികൾ സുഖോയി തേട്ടി യുദ്ധവിമാനം എന്നിവയിൽ നിന്നും വിക്ഷേപിക്കുന്ന ബ്രഹ്മോസ് മിസൈൽ പതിപ്പുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ബ്രഹ്മോസ് മിസൈൽ ആദ്യമായി വാങ്ങിയ വിദേശ രാജ്യം ഫിലിപ്പിയൻസ് ആയിരുന്നു .ഇരു രാജ്യങ്ങളും തമ്മിൽ 2022 ൽ ഒപ്പുവെച്ച 375 മില്യൺ ഡോളർ കരാറിന്റെ ഭാഗമായായിരുന്നു മിസൈലുകളുടെ കൈമാറ്റം. ചൈന കടൽ മേഖലയിൽ ചൈനയുമായി അടിക്കടി ഏറ്റുമുട്ടൽ ഉണ്ടായ സാഹചര്യത്തിലാണ് ഫിലിപീൻസ് ബ്രഹ്മോസ് മിസൈൽ സംവിധാനം സ്വന്തമാക്കുന്നത് .

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top