ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരൻയുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെ

ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരൻയുവനടിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെ

യുവനടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് ഉറപ്പിച്ചു പൊലീസ് കുറ്റപത്രം.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും പൊലീസ് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

2016 ജനുവരി 28 നാണ് സംഭവം. യുവതി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും, സാക്ഷി മൊഴികൾക്കും പുറമേ പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിന് മുൻപ് തന്നെ നടി പീഡന വിവരം പറഞ്ഞതിന് തെളിവുകൾ ഉണ്ടെന്നും കുറ്റപത്രം. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസിൽ കർശന ഉപാധികളോടെ സിദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പും യുവതി ലൈം​ഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. യുവതിയെ പീ‍ഡിപ്പിച്ചുവെന്ന് തെളിയിക്കുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

2016 ജനുവരി 27-ന് തിരുവനന്തപുരത്തെ മസ്കറ്റ് ​ഹോട്ടലിൽ വച്ചായിരുന്നു പീഡനം. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂനെത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ താമസിച്ചതിന് സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ട്. കുറ്റകൃത്യം നടക്കുമ്പോൾ യുവതിയോടൊപ്പം കുടുംബവും ഒരു സുഹൃത്തുമുണ്ടായിരുന്നു.

കുറ്റകൃത്യം നടന്ന സമയത്ത് ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫാേൺ കൈമാറാൻ പറഞ്ഞെങ്കിലും സിദ്ദിഖ് നൽകിയിരുന്നില്ല. എന്നാൽ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകൾ നിർണായകമായി.

യുവതി ആരോപണം ഉന്നയിച്ച ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ തന്റെ പേരില്ലെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ബലാത്സം​ഗത്തിന് ശേഷം യുവതി ഒരു ഡോക്ടറോട് ചികിത്സ തേടിയിരുന്നു. അന്ന് പീഡനത്തെ കുറിച്ച് ഡോക്ടറോട് പറഞ്ഞിരുന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top