കണ്ണൂർ:പയ്യന്നൂരിൽ എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗിക്കാൻ തുടങ്ങിയതോടെ ജനം എഴുന്നേറ്റ് പോയി,ഒടുവിൽ ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി ഗോവിന്ദന്റെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലുമായി .രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ ആണ് സഖാക്കൾക്ക് തിരിച്ചടിയായി ഇപ്പോൾ ഇത്തരം ഒരു വർത്തകൂടി പുറത്തു വന്നിരിക്കുന്നത്.എം വി ഗോവിന്ദൻ എത്താൻ വൈകിയതോടെയാണ് ആളുകൾ പിരിഞ്ഞു പോയത്. 5 മണിക്ക് എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഏഴരയോടെയാണ് എം വി ഗോവിന്ദൻ എത്തിയത്. എം വി ഗോവിന്ദന്റെ പ്രസംഗം തുടങ്ങിയതോടെ ആളുകൾ എഴുന്നേറ്റു പോകുകയായിരുന്നു. പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ടി. ഐ മധുസൂദനൻ അടക്കമുള്ള നേതാക്കൾ അറിയിച്ചിരുന്നത് എന്നാൽ നൂറിൽ താഴെ ആളുകൾ മാത്രമാണ് എത്തിയത്.
സാധാരണയായി പയ്യന്നൂരിൽ സിപിഎം സംസ്ഥാന നേതാക്കൾ എത്തുമ്പോൾ വരവേറ്റിരുന്നത് തിങ്ങിനിറഞ്ഞ സദസ്സാണ്. നേതാക്കളെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കാനും ഇവർ തയ്യാറായിരുന്നു. പാർട്ടി ഗ്രാമമായ കരിവെള്ളൂരിൽ നിന്നും ചീമേനിയിൽ നിന്നും എതാനും കിലോമീറ്റർ അകലെയാണ് പയ്യന്നൂർ. ഓരോ ലോക്കൽ കമ്മിറ്റിക്ക് ക്വാട്ട നിശ്ചയിച്ച് ആളെ എത്തിക്കുന്ന പരിപാടി പോലും സിപിഎമ്മിനുണ്ട്. അത്തരം ഒരു സ്ഥലത്ത് സദസ് കാലിയായത് സിപിഎമ്മിനെ സംബന്ധിച്ച് അത്ര നിസ്സാരമായ കാര്യമല്ല. രക്തസാക്ഷി ഫണ്ട് വിവാദം കൂടി ശക്തമായതോടെ പാർട്ടിയിൽ നിന്നും അണികൾ അകലുന്നതിന്റെ പ്രകടമായ ലക്ഷണം കൂടിയാണിത്. തട്ടിപ്പുകാരനെ സംരക്ഷിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ അമർഷം ശക്തവുമാണ്.
