ചൂട് ചോറിൽ തെെര് ഒഴിച്ചാൽ കഴിച്ചാൽ പിടിപെടുന്നത് ഗുരുതര രോഗം,ഞെട്ടിക്കുന്ന പഠന റിപോർട്ടുകൾ പുറത്തു വരുന്നു.ചൂട് ചോറിൽ തെെര് ഒഴിച്ചാൽ കീറ്റോൺ ബോഡികൾ ഉൽപാദിപ്പിക്കുന്നു. ഇത് ശരീരത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ചൂട് ചോറിൽ മോരോ തെെരോ ഒഴിച്ച ശേഷം അതിന്റെ ഗന്ധം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് കാരണമിതാണ്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ചോറ് തണുത്തശേഷം തെെര് ഒഴിക്കുന്നതായിരിക്കും നല്ലത്. വിറ്റാമിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്ന ഒന്നാണ് തൈര് .ആരോഗ്യത്തിന് തെെര് വളരെ നല്ലതാണ്. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനത്തിനും വയറിനെ തണുപ്പിക്കാനും ചോറിനൊപ്പം തെെര് കൂട്ടി കഴിക്കാറുണ്ട്. സദ്യയിൽ അവസാനം മോര് വിളമ്പുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ദിവസവും തെെര് കഴിക്കുന്നവരാണ് നമ്മളിൽ അധികം പേരും. തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിൽ ധാരാളം സജീവമായ ബാക്ടീരിയകളുണ്ട്. ഇത് രോഗമുണ്ടാക്കുന്ന അണുക്കൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. കൂടാതെ, തൈരിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്ടോബാസിലസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അത് ഒരാളുടെ കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു.
ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.
തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ഗുണം ചെയ്യും.
ദിവസവും തൈര് കഴിക്കുന്നതിന്റെ മറ്റൊരു ഗുണം, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു എന്നതാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യകരവും ഉന്മേഷവും നിലനിർത്തുന്നു.
ആരോഗ്യകരമായ യോനിക്ക് തെെര് പ്രധാനമാണ്. ഇത് യോനിയിലെ പിഎച്ച് ബാലൻസ് ചെയ്യാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. യോനിയിലെ യീസ്റ്റ് ബാലൻസ് പുനഃസ്ഥാപിക്കുന്ന ലാക്ടോബാസിലസ് ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഒരാളുടെ ശരീരത്തിലെ അണുബാധകളുടെ വളർച്ച നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ യീസ്റ്റിനെ കൊല്ലാൻ സഹായിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ് എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നു.
തെെരിൽ വിറ്റാമിൻ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവർത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രവർത്തനങ്ങൾ നടത്തുന്നത്. തൈര് പതിവായി കഴിക്കുന്നത് ശരീരത്തിന് ഗണ്യമായ അളവിൽ കാൽസ്യം നൽകുന്നു. ഇത് എല്ലുകളും പല്ലുകളും ശക്തമാക്കുന്നു.