‘കടക്ക് പുറത്ത്’ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പുറത്താക്കാം ;വെബ്സൈറ്റ് തയ്യാറാക്കി കോൺഗ്രസ്

‘കടക്ക് പുറത്ത്’ജനങ്ങൾക്ക് മുഖ്യമന്ത്രിയെ പുറത്താക്കാം ;വെബ്സൈറ്റ് തയ്യാറാക്കി കോൺഗ്രസ്

തിരുവനന്തപുരം:കേരളസർക്കാരിൻ്റെ സർക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരംഭിച്ച കടക്ക് പുറത്ത് ക്യാമ്പയിൻ്റെ ഭാഗമായി കുറ്റപത്രവും വെബ്സൈറ്റും പുറത്തിറക്കി. ഇക്കാര്യം കോൺഗ്രസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങളുടെ സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ വെബ്സൈറ്റിലേക്ക് എത്തിച്ചേരാനാകും.
പിആർ ഭരണം മുതൽ അമ്പലമോഷണം വരെയാണ് കുറ്റപത്രത്തിലുള്ളത്. വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉയർത്തിക്കാട്ടുന്നത്.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top