ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത് XD 387132 എന്ന ടിക്കറ്റിന് .കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന് ആണ് സമ്മാനം .കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാന്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും അനീഷ് പറഞ്ഞു.

20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പറടിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു. മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബമ്പര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരന്‍ എന്നനിലയില്‍ ബമ്പര്‍ അടിക്കുകയെന്നത് സ്വപ്‌നമായിരുന്നെന്നും ഇപ്പോള്‍ ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top