മീറ്ററിട്ടില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര; ഉത്തരവ് പിൻവലിച്ച് സർക്കാർ

ഓട്ടോറിക്ഷകളിൽ “മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര” എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന സർക്കാരിൻ്റെ ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനു കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനംകൈകൊണ്ടിരിക്കുന്നത് .ഇതോടെ സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചിരിക്കുകയാണ് .മാർച്ച് ഒന്നുമുതൽ എല്ലാ ഓട്ടോകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിനെതിരേ ഓട്ടോറിക്ഷാ തൊഴിലാളികൾ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. മാർച്ച് രണ്ടാം വാരമായിട്ടും ഓട്ടോറിക്ഷകളിലോന്നിലും തന്നെ സ്റ്റിക്കറുകളും പതിപ്പിച്ചു തുടങ്ങിയിരുന്നുമില്ല. തുടർന്നാണ് വീണ്ടും സർക്കാരുമായി…

Share Post
Read More

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

Kerala കോഴിക്കോട് താമരശ്ശേരിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് ആണ് കൈയിൽ ഉണ്ടായിരുന്ന MDMA യുടെ പൊതി വിഴുങ്ങിയത് .എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ആണ് ഇന്ന് മരണം സംഭവിച്ചത്. Share Post

Share Post
Read More
വയനാട് പുനരധിവാസം,വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 25 -ൽ നിന്ന് 20 ലക്ഷമാക്കി

വയനാട് പുനരധിവാസം,വീടിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 25 -ൽ നിന്ന് 20 ലക്ഷമാക്കി

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുങ്ങുന്ന നിർദ്ദിഷ്ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി മന്ത്രിസഭാ യോഗം നിശ്ചയിച്ചു. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയുംവീടും 12 വർ‌ഷത്തേക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയും ഏർപ്പെടുത്തി. ആദ്യം ഒരു വീടിന് 30 ലക്ഷമാണ് സർക്കാർ വീട് നിർമ്മാണത്തിന് നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട്…

Share Post
Read More
മത വിദ്വേഷ പരാമർശം ജാമ്യം ഇല്ല ,പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മത വിദ്വേഷ പരാമർശം ജാമ്യം ഇല്ല ,പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മത വിദ്വേഷ പരാമർശ കേസിൽ പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. രണ്ട് മണിക്ക് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം ജോർജ് വീട്ടിലുണ്ടായിരുന്നില്ല. മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹർജി…

Share Post
Read More
കാസർകോട് റെയിൽവേ പാളത്തിന് സമീപംപുരുഷൻ്റെ അസ്ഥികൂടം ,ഒരു വർഷം പഴക്കം

കാസർകോട് റെയിൽവേ പാളത്തിന് സമീപംപുരുഷൻ്റെ അസ്ഥികൂടം ,ഒരു വർഷം പഴക്കം

കാസർകോട് ഷിറിയ റെയിൽവേ പാളത്തിന് സമീപം തലയോട്ടി അടക്കമുള്ള പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു വർഷമെങ്കിലും പഴക്കമുള്ള അസ്ഥികൂടമാണെന്നാണ് കരുതുന്നത്. ട്രെയിൻ തട്ടിയോ ട്രെയിനിൽ നിന്ന് വീണോ മരിച്ച ആളുടേതാകാമെന്നാണ് നിഗമനം.ബർമുഡയും ടീഷർട്ടും ധരിച്ച നിലയിലാണ്. കാട് മൂടിക്കിടന്ന പ്രദേശം വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. Share Post

Share Post
Read More
ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ അടിച്ചത്XD 387132 ടിക്കറ്റിന്

ക്രിസ്മസ് – ന്യൂഇയർ ബംപർ ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത് XD 387132 എന്ന ടിക്കറ്റിന് .കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന് ആണ് സമ്മാനം .കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാന്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും അനീഷ്…

Share Post
Read More

തിരുവനന്തപുരത്ത് ലോഡ്ജിൽ ചാനൽ ജീവനക്കാരനും യുവതിയും മരിച്ചനിലയിൽ

തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ ചാനൽ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹ​ങ്ങൾ കണ്ടെത്തിയത്. പേയാട് സ്വദേശികളായ സി കുമാർ, ആശ എന്നിവരാണ് മരിച്ചത്. ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് കുമാർ. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ​ഹോമിലാണ് സംഭവം.യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ് യുവാവ് .രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ്…

Share Post
Read More
ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചത് മുസ്ലിം ധര്‍മശാസ്ത്രത്തിന് എതിര്; സമസ്ത നേതാവ്

ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചത് മുസ്ലിം ധര്‍മശാസ്ത്രത്തിന് എതിര്; സമസ്ത നേതാവ്

ക്രിസ്മസ് ആഘോഷങ്ങളിൽ ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചു ആഘോഷം പങ്കുവച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ രൂക്ഷം വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്.ഇതര മതങ്ങളുടെ ആചാരങ്ങളുടെ ഭാഗമാകുന്നത് മുസ്ലിം ധർമ്മ ശാസ്ത്രത്തിന് വിരുദ്ധമാണെന്ന് വിമർശനം.മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്നും ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും എന്നാൽ തങ്ങൾ അത് ചെവികൊണ്ടില്ല എന്നാണ് ഫൈസി വിമർശിച്ചത്.സമസ്തയിലെ ലീഗ് വിരുദ്ധചേരിയിലാണ് ഹമീദ് ഫൈസി അമ്പലക്കടവ്. ബിഷപ്പ് വർഗീസ് ചക്കാലക്കലുമൊത്ത് തങ്ങൾ കേക്ക് മുറിച്ചുള്ള…

Share Post
Read More
Back To Top