എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്, കെണിയാകും ,മുന്നറിയിപ്പുമായി കേരളാപോലീസ്
പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് അയക്കുന്നതും ,ലഭിക്കുന്നതുമായ സന്ദേശങ്ങളിൽ വൻ കെണി ഒളിഞ്ഞിരിക്കുന്നതായി വിവരങ്ങൾ പങ്ക് വയ്ക്കുകയാണ് ഐടി വിദഗ്ധര്‍.ഫോണില്‍ പരിചയമുള്ളതും ഇല്ലാത്തതുമായ നമ്പറുകളില്‍നിന്ന് ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്നാണ് കേരള പൊലീസും മുന്നറിയിപ്പ് നല്‍കി. പുതുവത്സരാശംസകള്‍ എന്ന വ്യാജേനയുള്ള ലിങ്കുകള്‍ വഴി എപികെ ഫയലുകള്‍ അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. പുതുവത്സരാശംസകളുടെയോ പുതുവത്സര സമ്മാന വാഗ്ദാനങ്ങളുടെയോ പേരിലാണ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരം…
