
മോദി-പിണറായി പ്രശംസതരൂരിനെ സോണിയ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചു
കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാർട്ടിയിൽ വിവാദങ്ങൾക്ക് വഴിവച്ചതോടെ ,ശശി തരൂർ എം.പിയെ സോണിയ ഗാന്ധിയുടെ വസതിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം. രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് തരൂരിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിർദേശം ലഭിച്ച ഉടൻ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പർ ജൻപഥ് വസതിയിൽ തരൂർ എത്തി.കേരള സർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ലേഖനം പാർട്ടിയിൽ രൂക്ഷ വിമർശത്തിന് ഇടയാക്കിയതോടെ ഹൈക്കമാൻഡ് ഇപ്പോൾ തരൂരിനെ ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. ശശി തരൂരിന്റെ നിലപാടിനെതിരേ അതൃപ്തി സംസ്ഥാന കോൺഗ്രസ്…