
മതവിദ്വേഷ പരാമർശ കേസിൽപി സി ജോർജിന് ജാമ്യം
മതവിദ്വേഷ പരാമർശ കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന് കടുത്ത ഉപാധികളോടെ ജാമ്യം.ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത് .തിങ്കളാഴ്ചയാണു ജോർജ് കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ നൽകി. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ കാരണങ്ങളാൽ വിദഗ്ധ ചികിത്സ വേണമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു കേസുകൾ ഇല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. അന്വേഷണവുമായി…