
പി വി അന്‍വറിന്റെ മാപ്പ്സ്വീകരിച്ചു വി ഡി സതീശന്‍
കോടികളുടെ അഴിമതി ആരോപണം നടത്തിയത് പി ശശി ആവശ്യപ്പെട്ട പ്രകാരം.പി വി അന്‍വറിന്റെ മാപ്പ് അപേക്ഷ സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നതായി അദ്ദേഹം വയനാട്ടില്‍ പറഞ്ഞു. നിയമസഭയില്‍ വി ഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ട പ്രകാരമാണെന്നും അതില്‍ മാപ്പു പറയുന്നുവെന്നുമായിരുന്നു പി വി അന്‍വര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മാപ്പ് സ്വീകരിക്കുകയാണെന്ന് വി ഡി സതീശന്‍ പ്രതികരിച്ചത്. അഴിമതിയാരോപണത്തില്‍ അന്ന്…