നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം ,3 മലയാളികൾ ഉൾപ്പെടെ 6 മരണം

നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട് സർക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നുണ്ട്. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണിവർ. അപ്പാർട്മെന്റിന്റെ 10, 11,…

Share Post
Read More
ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ  മകളെ സഖാവ് പൂട്ടിയിട്ടു

ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ മകളെ സഖാവ് പൂട്ടിയിട്ടു

ഇതരമതസ്ഥനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ ഉദുമയിൽ സി.പി.എം നേതാവ് മകളെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. .വാഹനാപകടത്തിൽ പരുക്കേറ്റ് അരയ്ക്ക് താഴെയ്ക്ക് തളർന്ന സംഗീത എന്ന പെൺകുട്ടിയെ ആണ് തൻ്റെ കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്കരന്റെ മകൾ സംഗീതയാണ് ഗുരുതര വിഡിയോ സന്ദേശവുമായി രംഗത്ത് വന്നത്. അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുത്ത് കുടുംബം തന്നെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുവെന്നും ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ്…

Share Post
Read More
തൃശൂരിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ അബദ്ധം സംഭവിച്ചെന്ന് ഡോക്ടർ

തൃശൂരിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ അബദ്ധം സംഭവിച്ചെന്ന് ഡോക്ടർ

തൃശൂർ കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ സർജ്ജറിക്കിടയിൽ അബദ്ധം സംഭവിച്ചെന്ന കുറ്റം സമ്മതിച്ചു ഡോക്ടർ .വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിൽ എത്തിയ ചിറമനേങ്ങാട്‌ സ്വദേശി 41 വയസ്സുള്ള പൂളന്തറക്കൽ ഇല്ല്യാസാണ്‌ ശസ്ത്രക്രിയക്കിടെ മരിച്ചത്‌. ഹെർണിയ രോഗത്തിനായിരുന്നു ശസ്ത്രക്രിയ.മൂന്നരക്ക്‌ ശസ്ത്രക്രിയ ആരംഭിച്ച്‌ 8 :30 ടെ രോഗി മരിച്ചെന്ന വിവരമാണ്‌ ബന്ധുക്കൾക്ക്‌ ലഭിച്ചത്‌. ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മരണകാരണം ചികിത്സാ പിഴവ് ആണെന്ന…

Share Post
Read More
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചു,റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചു,റിമാൻഡ് റിപ്പോർട്ട് പുറത്ത്

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്.ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുക്കാൻ ആസൂത്രിത ശ്രമം നടത്തി എന്നും രണ്ടു മുതൽ പത്ത് വരെ പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ പോറ്റി ഇടപ്പെട്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ പ്രതികളാകുന്ന മൊഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. പോറ്റിയെ കരുവാക്കി സ്വർണം തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുരാരിബാബു, സുധീഷ് കുമാർ അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് പോറ്റി ഒത്താശ ചെയ്തതായും…

Share Post
Read More
നാലാം ഭാര്യക്കും 30,000 രൂപ മാസം നൽകണം ,സമാജ്‌വാദി പാർട്ടി എംപിക്കും എട്ടിന്റെ പണി

നാലാം ഭാര്യക്കും 30,000 രൂപ മാസം നൽകണം ,സമാജ്‌വാദി പാർട്ടി എംപിക്കും എട്ടിന്റെ പണി

നാലാമത്തെ ഭാര്യയെ ഡിവോഴ്‌സ് ചെയ്യാനെത്തിയ റാംപുരിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിക്ക്‌ കോടതി നൽകിയത് മുട്ടൻപണി .ദാമ്പത്യ തർക്കത്തിന് പരിഹാരം കാണാൻ ശ്രമിക്കുമ്പോഴാണ് അലഹബാദ് ഹൈക്കോടതി സമാജ്‌വാദി പാർട്ടി എംപിയെ കുടുക്കിയത്.നാലാമത്തെ ഭാര്യയ്ക്ക് എല്ലാ മാസവും മുടങ്ങാതെ ജീവനാംശം നൽകണമെന്നും അല്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും എന്നാണ് കോടതി നിർദേശിച്ചത് .അതേസമയം, ദാമ്പത്യ തർക്കത്തിന് പരിഹാരം കാണുന്നതിനായി വിഷയം ഹൈക്കോടതിയുടെ മധ്യസ്ഥതാ കേന്ദ്രത്തിലേക്ക് ജസ്റ്റിസ് സുഭാഷ് ചന്ദ്ര ശർമ്മ വിടുകയും ചെയ്തു. ഒത്തുതീർപ്പിലെത്താൻ കോടതി…

Share Post
Read More
തീവണ്ടിയാത്രയില്‍ സ്വർണ്ണം ഉപയോഗിക്കരുത്,മുന്നറിയിപ്പുമായി റെയിൽവേ

തീവണ്ടിയാത്രയില്‍ സ്വർണ്ണം ഉപയോഗിക്കരുത്,മുന്നറിയിപ്പുമായി റെയിൽവേ

ട്രെയിനിലെ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകാനായി പോസ്റ്ററും ബോധവൽക്കരണ വീഡിയോകളും റെയിൽവേ ഇറക്കി. യാത്രയിൽ സ്വർണം ധരിക്കരുതെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ നിർദേശം. സ്വർണം മാത്രമല്ല, അതുപോലെ തോന്നുന്ന മുക്കുപണ്ടം ധരിച്ചാലും കള്ളന്മാർ നിങ്ങളെ ലക്ഷ്യമിട്ടേക്കാം. സ്വർണ പാദസരങ്ങളാണ് കള്ളന്മാർ പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് മുകൾ ബർത്തുകളിൽ കിടന്നുറങ്ങുന്ന സ്‌ത്രീകളുടെ പാദസരം ഇവർ പൊട്ടിച്ചെടുക്കും. സംഘമായി കയറുന്ന മോഷ്‌ടാക്കൾ ട്രെയിനിന്റെ പലയിടങ്ങളിലായി തിരിഞ്ഞ് കവർച്ച നടത്തിയശേഷം സ്ഥലംവിടുന്നതാണ് രീതി. കൊങ്കൺ പാതയിലാണ് ഇത്തരം മോഷണങ്ങളിലേറെയും നടക്കുന്നതെന്നാണ് വിവരം. ട്രെയിനിൽ…

Share Post
Read More
ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

ശബരിമലയിലെ സ്വര്‍ണകൊള്ള ,രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഹൈന്ദവ സംഘടന

രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കവർന്ന സംഭവം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ അറിയിക്കുമെന്ന് ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി.ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി…

Share Post
Read More
കണ്ണൂരിൽ തീപിടിത്തത്തിനിടെ മോഷണം,സ്ത്രീ അറസ്റ്റിൽ

കണ്ണൂരിൽ തീപിടിത്തത്തിനിടെ മോഷണം,സ്ത്രീ അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ സ്ത്രീ അറസ്റ്റിൽ.കെ വി കോംപ്ലക്സിൽ തീപിടിത്തം നടക്കുന്നതിനിടെ ആണ് പർദ്ദ ഇട്ട സ്ത്രീ പതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചത്,പ്രദേശത്തുണ്ടായിരുന്നവരെല്ലാം തീയണയ്ക്കാനായി പരക്കം പായുന്നതിനിടെയാണ് പർദ്ദ ധരിച്ച സ്ത്രീ നബ്രാസ് സൂപ്പർമാർക്കറ്റിൽ എത്തിയത്. സൂപ്പർമാർക്കറ്റിൽ നിന്ന് പതിനായിരം രൂപയുടെ സാധനങ്ങൾ അടിച്ചുമാറ്റിയ സ്ത്രീ തീയണയ്ക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പോകുകയായിരുന്നു. സൂപ്പർ മാർക്കറ്റിൽ നിന്ന് യുവതി സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പർമാർക്കറ്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു….

Share Post
Read More
ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ കാമുകൻ പിടിയിൽ ,സംഭവം കൊല്ലത്ത്‌

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു, അമ്മയുടെ കാമുകൻ പിടിയിൽ ,സംഭവം കൊല്ലത്ത്‌

കൊല്ലം കടയ്‌ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കാമുകൻ കണ്ണൂർ സ്വദേശി പിടിയിൽ.വാ​ഗമണ്ണിലെ ഹോട്ടലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.2022 മുതൽ ഇയാൾ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ​ഗർഭിണിയാണെന്ന കാര്യം അറിഞ്ഞത്. ഒരു പെൺകുഞ്ഞിനാണ് ഒൻപതാം ക്ലാസുകാരി ജന്മം നൽകിയത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്നാണ് അമ്മയുടെ ആൺസുഹൃത്തിലേക്ക്…

Share Post
Read More
ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു.കത്തികാട്ടി പണവും ഫോണും കവര്‍ന്നു

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു.കത്തികാട്ടി പണവും ഫോണും കവര്‍ന്നു

ട്രെയിന്‍ യാത്രയ്ക്കാരിയായ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ വച്ചാണ് സംഭവം.ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി പണവും മൊബൈല്‍ ഫോണും കവർന്നു .യുവതിയുടെ പരാതിയില്‍ സെക്കന്തരാബാദ് റെയില്‍വെ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 13 നാണ് സംഭവം. രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാര്‍ലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു യുവതിയുടെ യാത്ര. ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ…

Share Post
Read More
Back To Top