കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു

കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റക്കാരനല്ലെന്ന് കോടതി.നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. 2015ലാണ് കേസിനാസ്പദമായ സംഭവം. കൊക്കെയ്നുമായി ഷൈൻ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായത്. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസെന്ന പ്രത്യേകത കൂടിയുണ്ട്. എട്ടു പേരായിരുന്നു ആകെ കേസിൽ ഉണ്ടായിരുന്നത്. അതിൽ ഏഴാം പ്രതി ഒഴികെ എല്ലാവരെയും കോടതി വെറുതെ വിട്ടു. രഹസ്യവിവരത്തിന്റെ…

Share Post
Read More
കിണറ്റില്‍ വീണുപോയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ഭാര്യ കിണറ്റിലിറങ്ങി

കിണറ്റില്‍ വീണുപോയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ഭാര്യ കിണറ്റിലിറങ്ങി

അബദ്ധത്തില്‍ കിണറ്റില്‍ വീണ പോയ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയത് സ്വന്തം ഭാര്യ.എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇലഞ്ഞിക്കാവിലാണ് സംഭവം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ രമേശനാണ് കിണറ്റില്‍ വീണത്. കിണറിന് സമീപത്ത് കുരുമുളക് പറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് രമേശന്‍ കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ഏകദേശം 40 അടി താഴ്ചയുണ്ടായിരുന്നു. ഏകദേശം അഞ്ച് അടി വെള്ളമുണ്ടായിരുന്നു.അപകടം കണ്ട് ഓടിയെത്തിയ ഭാര്യ പത്മം ആദ്യം പുറത്തേക്ക് കയറാന്‍ വേണ്ടി ഒരു പ്ലാസ്റ്റിക് കയര്‍ എറിഞ്ഞു. പക്ഷേ വീഴ്ചയില്‍ പരിക്കേറ്റ് തളര്‍ന്നുപോയതിനാല്‍ രമേശന് അതില്‍…

Share Post
Read More
വാട്‌സാപ്പിലെ ‘ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലുംഫോൺ ഹാക്ക് ചെയ്യപ്പെടും,ജാഗ്രതെ

വാട്‌സാപ്പിലെ ‘ഒരു ലിങ്കിലും ക്ളിക്ക് ചെയ്തില്ലെങ്കിലുംഫോൺ ഹാക്ക് ചെയ്യപ്പെടും,ജാഗ്രതെ

ഹാക്കർമാർ ഇപ്പോൾ വാട്‌സാപ്പിലൂടെ രണ്ട് ഡസൻ രാജ്യങ്ങളിലെ ഏകദേശം 90 പേരെ സ്‌പൈവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യാൻ ശ്രമം നടത്തുന്നു എന്ന് റിപോർട്ടുകൾ .മാദ്ധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും ആണ് ഇതിൽ ഉൾപ്പെടുന്നുവരിൽ ഏറെയും .ഇസ്രയേലി കമ്പനി ‘പാരഗൺ സൊല്യൂഷൻസിന്റെ’ ഉടമസ്ഥതയിലുള്ള ഹാക്കിംഗ് ടൂൾ ഉപയോഗിച്ചായിരുന്നു ഫോൺ ചോർത്തൽ.കുറ്റകൃത്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുമായി സർക്കാർ ഉപഭോക്താക്കൾക്ക് പാരഗൺ സ്‌പൈവെയർ വിൽക്കുന്നുണ്ട്. ഇരകളാക്കപ്പെട്ടവരുടെ ഉപകരണങ്ങൾ അപഹരിക്കപ്പെട്ടിരിക്കാമെന്ന് വാട്‌സാപ്പ് സ്ഥിരീകരിക്കുന്നു. പാരഗൺ സ്‌പൈവെയർ ‘സീറോ ക്ളിക്ക്’ രീതിയാണ് ഉപയോഗിക്കുന്നത് എന്നതാണ്…

Share Post
Read More
ഡ്രൈവിങ്ങിനിടെ കഞ്ചാവ് ഉപയോഗിച്ചു ,ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ഡ്രൈവിങ്ങിനിടെ കഞ്ചാവ് ഉപയോഗിച്ചു ,ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് പെരുമണ്ണയില്‍ കഞ്ചാവ് ഉപയോഗിച്ചശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പന്തീരങ്കാവ് -കോഴിക്കോട് റൂട്ടില്‍ ഓടുന്ന റോഡ് കിങ് എന്ന സിറ്റി ബസിലെ ഡ്രൈവർ ഫൈജാസ് പിടിയിൽ ആയി.വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിയോടെയാണ് സംഭവം.ഫൈജാസ് കഞ്ചാവ് ഉപയോഗിച്ചശേഷമാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്തീരങ്കാവ് പോലീസ്, പെരുമണ്ണയില്‍വെച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഫൈജാസില്‍നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും പോക്കറ്റില്‍നിന്ന് വലിക്കാന്‍ ഉപയോഗിച്ച കഞ്ചാവിന്റെ ബാക്കി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ബസ്സും ഡ്രൈവറെയും സഹിതം…

Share Post
Read More

ഏഴുവയസുകാരൻ്റെ കവിളിലെ മുറിവിൽ ,സ്റ്റിച്ചിന് പകരം നേഴ്സ് ഫെവിക്വിക് കൊണ്ട് ഒട്ടിച്ചു

ഏഴുവയസുകാരൻ്റെ കവിളിലെ മുറിവിൽ സ്റ്റിച്ച് ഇടേണ്ടതിന് പകരം ഫെവിക്വിക് കൊണ്ട് ഒട്ടിച്ചു നഴ്‌സിന്റെ ഗുരുതര വീഴ്ച .മുഖത്ത് പറ്റിയ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെിവിക്വിക് ഉപയോഗിച്ച നഴ്‌സിന് സസ്‌പെൻഷൻ. ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന ഏഴ് വയസുകാരന്റെ മുറിവിലാണ് ഫെവിക്വിക് ഉപയോഗിച്ചത്. സംഭവത്തിൽ, കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയിലെ ജ്യോതി എന്ന നഴ്‌സിനെതിരെയാണ് നടപടി.സംഭവത്തെ കുറിച്ച് പുറത്ത് വന്നതോടെ, വലിയരീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കേസിന്റെ പ്രാഥമിക റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയുടെ…

Share Post
Read More
പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ്മർദിച്ച സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി

പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ്മർദിച്ച സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി

പത്തനംതിട്ടയിൽ വിവാഹ സംഘത്തെ ഒരു കാരണവുമില്ലാതെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. പത്തനംതിട്ട എസ്ഐ എസ്. ജിനുവിനെ സ്ഥലം മാറ്റി. എസ്‌പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കെെമാറി. മർദനമേറ്റ സിത്താര ഉൾപ്പെടെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് വകുപ്പുതല നടപടിയും ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. വിവാഹ…

Share Post
Read More
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ പ്രതിക്ക് മാനസികരോഗംഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മാവന്‍ ഹരികുമാറിന് യാതൊരു മാനസികപ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം.കോടതിയുടെ നിര്‍ദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച സൈക്യാട്രി വിഭാഗം വിദഗ്ധരാണ് ഇത്തരത്തില്‍ പ്രാഥമിക നിഗമനത്തില്‍ എത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ മാനസിക രോഗവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് കോടതി…

Share Post
Read More
കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു40 പേർക്ക് പരുക്ക് : ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു40 പേർക്ക് പരുക്ക് : ഒരാളുടെ നില ഗുരുതരം

ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. അരയിടത്തുപാലത്തിന് സമീപം ഗോഗുലം മാളിന് മുൻവശത്ത് വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇതേതുടർന്ന് നായനാർ മേൽപ്പാലം വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. നഗരത്തിൽ കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുറ്റിക്കാട്ടൂര്‍ വഴി മുക്കത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരുക്കേറ്റവരില്‍ എട്ട് പേരെ…

Share Post
Read More
തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

തെളിവെടുപ്പിനിടെയും അയൽകാരിയെ നോക്കിവകവരുത്തുമെന്ന ആംഗ്യം കാണിച്ചു പ്രതി ചെന്താമര

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ പോലീസ് കാവലിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും അയൽവാസികൾ ഭയന്നു .പോലീസ് കൂടെ നിൽകുമ്പോൾ പോലും തെളിവെടുപ്പിനിടെ തന്നെ വകവരുത്തുമെന്ന രീതിയിൽ ചെന്താമര ആംഗ്യം കാണിച്ചതായി പറയുകയാണ് അയൽവാസിയായ പുഷ്‌പ. ‘അയളെ കണ്ടപ്പോൾ തന്നെ കയ്യും കാലും വിറച്ചു. എന്തെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെയും തീർത്തേനെ. അയാൾക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോൾ ഇവിടെ താമസിക്കാൻ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടം വെറുത്തുപോയി ‘, പുഷ്‌പ പറഞ്ഞു.നെന്മാറ…

Share Post
Read More
വെള്ളത്തിനായി കുഴിയെടുക്കുന്നതിനിടെ പൊങ്ങി വന്നത് നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ

വെള്ളത്തിനായി കുഴിയെടുക്കുന്നതിനിടെ പൊങ്ങി വന്നത് നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ

വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുളള പഞ്ചലോഹ വിഗ്രഹങ്ങൾ കണ്ടെത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളി വെങ്ങൻകുടി സ്വദേശി സുരേഷിന്റെ പുരയിടത്തിൽ നിന്നാണ് മൂന്ന് പഞ്ചലോ​ഹ വി​ഗ്രഹങ്ങൾ ലഭിച്ചത്. ആറ് അടി താഴ്ചയിൽ കുഴിക്കുന്നതിനിടെ തൊഴിലാളികൾ അസാധാരണമായ ശബ്ദം കേൾക്കുകയായിരുന്നു. തുടർന്ന് ചുറ്റമുള്ള മണ്ണ് പൂർണ്ണമായും നീക്കം ചെയ്താണ് വി​ഗ്രഹങ്ങൾ പുറത്തെടുത്തത്.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സമയപുരം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഇളങ്കോവൻ,തഹസിൽദാർ പളനിവേൽ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് വിഗ്രഹങ്ങൾ ട്രഷറി ഓഫീസിലേക്ക് മാറ്റി. വിഗ്രഹങ്ങളുടെ…

Share Post
Read More
Back To Top