തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം നേമത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. വിജയകുമാരി എന്ന അമ്മയെയാണ് മകൻ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് 74 വയസുള്ള അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. മദ്യവിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയിലായിരുന്നു അജയകുമാർ. സംഭവം നടക്കുമ്പോൾ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാർ ഒരു കുപ്പി മദ്യം…
