പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ മേയർ ; മന്ത്രി വി ശിവൻകുട്ടി

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ മേയർ ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷിനെ സ്വീകരണച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ രൂക്ഷ വിമർശനവുമായി എത്തുകയാണ് മന്ത്രി വി. ശിവൻകുട്ടി.തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു” തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ മേയർക്ക് ആ പട്ടികയിൽ ഇടമില്ലാത്തത് എന്ത് എന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടി ചോദിക്കുന്നത്.നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിറുത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും…

Share Post
Read More
KSRTC ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി;തലനാരിഴയ്‌ക്ക് യാത്രക്കാർ രക്ഷപ്പെട്ടു

KSRTC ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി;തലനാരിഴയ്‌ക്ക് യാത്രക്കാർ രക്ഷപ്പെട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലേക്ക് ക്രെയിൻ ഇടിച്ചുകയറി. തിരുവനന്തപുരംമം​ഗലപുരത്താണ് സംഭവം. സർവീസ് റോഡിൽ നിന്ന് ക്രെയിൻ പ്രധാന റോഡിലേക്ക് കയറുന്നതിനിടെയാണ് വൻ അപകടമുണ്ടായത്. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ക്രെയിൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പോത്തൻകോട് ഭാ​ഗത്തേക്ക് പോവുകയായിരുന്നു ബസ്. ബസിന്റെ മുൻഭാ​ഗത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. ക്രെയിൻ ഇടിച്ച ഭാ​ഗത്ത് അധികം യാത്രക്കാർ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. Share Post

Share Post
Read More
രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി

രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നു വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. മൃതദേ​ഹം കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കു ഭാഗത്തുള്ള കായലിൽ നിന്നാണു കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നു ഇറങ്ങി പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് മൃദേഹം കായലിൽ നിന്നു കിട്ടിയത്. കായലിൽ ഒഴുകിനടന്ന മൃതദേഹം മുൻ പഞ്ചായത്തംഗം ആന്റണി പെരുംമ്പിള്ളിയും…

Share Post
Read More
മാലപൊട്ടിക്കാൻ വന്ന കള്ളനെ കണ്ടം വഴിയോടിച്ചു 77-കാരി

മാലപൊട്ടിക്കാൻ വന്ന കള്ളനെ കണ്ടം വഴിയോടിച്ചു 77-കാരി

മാല പൊട്ടിക്കാൻ വന്ന കള്ളൻ 77കാരിയെ വഴിയിൽ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വച്ചു ,സംഭവത്തിൽ ആദ്യമൊന്നു പതറി എങ്കിലും പ്രായത്തെ പോലും വകവയ്ക്കാതെ ആ കത്തി പിടിച്ചു വാങ്ങി കള്ളന്റെ കഴുത്തിലേക്ക് വച്ച് തിരിച്ചു വിരട്ടിയതോടെ മാല വഴിയിൽ ഉപേക്ഷിച്ച് കള്ളൻ കണ്ടം വഴിയോടി.ഇതോടെ പ്രായത്തെ മറന്നു കള്ളനെതിരെ പോരാടിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയും 77കാരിയായ മഹിളാമണിഇപ്പോൾ സോഷ്യൽമീഡിയയിലും താരമാണ് .സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പദ്മകുമാർ ഇപ്പോൾ പോലീസിന്റെ പിടിയിലാണ് .ഈ…

Share Post
Read More
തിരുവനന്തപുരത്ത് പുതുവർഷ രാത്രി വൻ ലഹരിവേട്ട;പിടിയിലായത് ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ

തിരുവനന്തപുരത്ത് പുതുവർഷ രാത്രി വൻ ലഹരിവേട്ട;പിടിയിലായത് ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ

തിരുവനന്തപുരം:പുതുവത്സരദിനത്തിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പോലീസ് പിടിയിലായി .തിരുവനന്തപുരം കണിയാപുരത്ത് ആണ് വൻ ലഹരിവേട്ട നടന്നിരിക്കുന്നത്.കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആറ്റിങ്ങൽ,…

Share Post
Read More
എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്, കെണിയാകും ,മുന്നറിയിപ്പുമായി കേരളാപോലീസ്

എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്, കെണിയാകും ,മുന്നറിയിപ്പുമായി കേരളാപോലീസ്

പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് അയക്കുന്നതും ,ലഭിക്കുന്നതുമായ സന്ദേശങ്ങളിൽ വൻ കെണി ഒളിഞ്ഞിരിക്കുന്നതായി വിവരങ്ങൾ പങ്ക് വയ്ക്കുകയാണ് ഐടി വിദഗ്ധര്‍.ഫോണില്‍ പരിചയമുള്ളതും ഇല്ലാത്തതുമായ നമ്പറുകളില്‍നിന്ന് ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്നാണ് കേരള പൊലീസും മുന്നറിയിപ്പ് നല്‍കി. പുതുവത്സരാശംസകള്‍ എന്ന വ്യാജേനയുള്ള ലിങ്കുകള്‍ വഴി എപികെ ഫയലുകള്‍ അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. പുതുവത്സരാശംസകളുടെയോ പുതുവത്സര സമ്മാന വാഗ്ദാനങ്ങളുടെയോ പേരിലാണ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരം…

Share Post
Read More
കോട്ടയം പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ,ഗാലറി തകർന്ന് അപകടംവിദ്യാര്‍ത്ഥികൾക്ക് പരിക്ക്

കോട്ടയം പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ,ഗാലറി തകർന്ന് അപകടംവിദ്യാര്‍ത്ഥികൾക്ക് പരിക്ക്

കോട്ടയം പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്.താൽക്കാലിക ഗാലറിയാണ് തകർന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഗാലറി തകര്‍ന്നത്. എൻസിസി- എൻഎസ്എസ് വിദ്യാർഥികൾക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവരെ പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്. Share Post

Share Post
Read More
 നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു,യുവതി അറസ്റ്റിൽ

 നവജാത ശിശുവിനെ കൊലപ്പെടുത്തി ക്വാറിയിൽ ഉപേക്ഷിച്ചു,യുവതി അറസ്റ്റിൽ

തൃശൂർ ആറ്റൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയിൽ കണ്ടെത്തിയത്. എട്ടുമാസം ഗർഭിണിയായിരുന്നു സ്വപ്ന രണ്ട് കുട്ടികളുടെ മാതാവാണ്.. രണ്ടാഴ്ച മുമ്പ് (എട്ടാം മാസത്തിൽ) ഗർഭം അലസിപ്പിക്കാൻ മരുന്നു കഴിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ ടോയ്ലറ്റിൽ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് വീട്ടുകാർ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക്…

Share Post
Read More
ചീനിക്കുഴി കൂട്ടക്കൊലപാതകം;പ്രതി 80-കാരൻ ഹമീദിന് തൂക്കുകയര്‍

ചീനിക്കുഴി കൂട്ടക്കൊലപാതകം;പ്രതി 80-കാരൻ ഹമീദിന് തൂക്കുകയര്‍

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ പ്രതി ഹമീദിന് തൂക്കുകയര്‍. തൊടുപുഴ സെഷന്‍സ് കോടതയാണ് വിധി പറഞ്ഞത്. 2022 മാര്‍ച്ചിലാണ് കൂട്ടക്കൊലപാതകം നടന്നത്.സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയേയും രണ്ടു മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിുകയായിരുന്നു.ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിന്‍ (16), അസ്‌ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തുകയായിരുന്നു. സംഭവ ദിവസം തന്നെ പ്രതിയെ…

Share Post
Read More
കോഴിക്കോട്ട് ആറുവയസുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കോഴിക്കോട്ട് ആറുവയസുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കോഴിക്കോട്ട് ആറുവയസുകാരി അദിതി എസ് നമ്പൂതിരിയെ ക്രൂരമായാ ശാരീരിക പീഡനത്തിന് ഇരയാക്കിയും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് വിധിച്ചു കോടതി . സുബ്രഹ്മണ്യൻ നമ്പൂതിരി, റംല ബീഗം (ദേവിക അന്തർജനം) എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. പ്രതികൾ രണ്ടുലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.ഇരുവർക്കുമെതിരെ ഹൈക്കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ ഹൈക്കോടതി തള്ളുകയായിരുന്നു. വിചാരണക്കോടതി പ്രതികളെ യഥാക്രമം രണ്ടുംമൂന്നും വർഷ തടവിനാണ് ശിക്ഷിച്ചത്….

Share Post
Read More
Back To Top