വിനോദയാത്രയ്ക്ക്  പോയ  മലയാളി വിദ്യാർത്ഥികൾ  മണാലിയിൽ  കുടുങ്ങി

വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്രയ്‌ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി.എഞ്ചിനീയറിം​ഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. വിദ്യാർത്ഥികൾ യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ മണാലി ഡോ​ഗ്ലുനാല ടോൾ പ്ലാസയ്‌ക്ക് സമീപത്ത് കനത്ത മഴ ഉണ്ടാവുകയും ​ഗതാ​ഗതം തടസപ്പെടുകയും ചെയ്തു. ഇതോടെ വി​ദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കുടുങ്ങുകയായിരുന്നു.വിദ്യാർത്ഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം. മഴയ്‌ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേയിൽ ​ഗതാ​ഗതം തടസപ്പെട്ടു. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു….

Share Post
Read More

13,000 രൂപയുടെ വിലയോ ഒരു ചെറുനാരങ്ങക്ക് ,കാര്യം അറിയാം

തമിഴ്നാട്ടിലെ ഈറോഡിൽ രാത്രി നടന്ന പൊതുലേലത്തിൽ ചെറുനാരങ്ങ വിറ്റുപോയത് 13,000 രൂപയ്‌ക്ക് . ക്ഷേത്രത്തിലെ ചടങ്ങിന് ഉപയോ​ഗിച്ച ചെറുനാരങ്ങയായിരുന്നു താരം . നാരങ്ങ സ്വന്തമാക്കാൻ നിരവധി പേരായിരുന്നു കാത്തുനിന്നത്. ഒടുവിൽ 13,000 രൂപയ്‌ക്ക് ലേലമുറപ്പിക്കുകയായിരുന്നു. നാരങ്ങയ്‌ക്കൊപ്പം വെള്ളി നാണയവും വെള്ളി മോതിരവും സമാനമായി വിറ്റുപോയി. വില്ലാകേതി ​ഗ്രാമത്തിലെ പഴമതിന്നി കറുപ്പ ഈശ്വരൻ ക്ഷേത്രത്തിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച നടന്ന പൂജകൾക്ക് പിന്നാലെയായിരുന്നു ലേലം നടന്നത്. ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് ഉപയോ​ഗിച്ച വസ്തുക്കൾ ഇവിടെ നിന്ന് വൻ തുകയ്‌ക്ക് വിറ്റുപോകുന്നത്…

Share Post
Read More
തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ ക്ഷതം ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

തലയോട്ടിക്ക് പൊട്ടൽ, തലച്ചോറിൽ ക്ഷതം ഷഹബാസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്‌. ആയുധം കൊണ്ടുള്ള മുറിവാണിത്. ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് തെളിയിക്കുന്ന രീതിയില്‍ കുട്ടികള്‍ തമ്മിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിരുന്നു.അതേസമയം, ഷഹബാസിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കെടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പള്ളിയില്‍ ഖബറടക്കും. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15)…

Share Post
Read More
മതവിദ്വേഷ പരാമർശ കേസിൽപി സി ജോർജിന് ജാമ്യം

മതവിദ്വേഷ പരാമർശ കേസിൽപി സി ജോർജിന് ജാമ്യം

മതവിദ്വേഷ പരാമർശ കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന് കടുത്ത ഉപാധികളോടെ ജാമ്യം.ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി ആണ് ജാമ്യം അനുവദിച്ചത് .തിങ്കളാഴ്ചയാണു ജോർജ് കോടതിയിൽ കീഴടങ്ങിയത്. ചൊവ്വാഴ്ച ജാമ്യാപേക്ഷ നൽകി. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ കാരണങ്ങളാൽ വിദഗ്ധ ചികിത്സ വേണമെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനു കേസുകൾ ഇല്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. അന്വേഷണവുമായി…

Share Post
Read More
മഹാകുംഭമേളയിൽ പ്രവർത്തിച്ച എല്ലാ ശുചീകരണതൊഴിലാളികൾക്കും 10000 രൂപ ബോണസും സൗജന്യ ചികിത്സയും

മഹാകുംഭമേളയിൽ പ്രവർത്തിച്ച എല്ലാ ശുചീകരണതൊഴിലാളികൾക്കും 10000 രൂപ ബോണസും സൗജന്യ ചികിത്സയും

മഹാശിവരാത്രി രാവിൽ അമൃത സ്നാനത്തോടെ മഹാകുംഭ മേളയുടെ കൊടിയിറങ്ങുമ്പോൾ , നിസ്വാർത്ഥ സേവനമനുഷ്ഠിച്ച എല്ലാ ശുചീകരണ തൊഴിലാളികൾക്കും 10000 രൂപ വീതം ബോണസായി നൽകുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. കൂടാതെ ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ചികിത്സയും യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ശുചീകരണ തൊഴിലാളികളായി പ്രവർത്തിക്കുന്നവർക്ക് പ്രതിമാസ ശമ്പളത്തിലും വലിയ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ ശമ്പളം പതിനാറായിരം രൂപയായി ഉയർത്താനാണ് യോഗി സർക്കാർ തീരുമാനിച്ചിട്ടുള്ളത്.നേരത്തെ 8000 മുതൽ 11000 വരെയായിരുന്നു ഉത്തർപ്രദേശിൽ ശുചീകരണ തൊഴിലാളികൾക്ക്…

Share Post
Read More
കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മര്‍ദിച്ചത്തിൽ കേസെടുത്തു പോലീസ്

കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയെ മര്‍ദിച്ചത്തിൽ കേസെടുത്തു പോലീസ്

കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ പോലീസ് കേസെടുത്തു. തടവുകാരിയായ വിദേശവനിതയ്ക്കാണ് മര്‍ദനമേറ്റത്. ഷെറിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഷെറിന്റെ ശിക്ഷായിളവിനായി ജയില്‍ ഉപദേശസമിതി ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍ അതിന് പച്ചക്കൊടി വീശിയതും വലിയ ചര്‍ച്ചയായിരുന്നു. പരാതിക്കാരി കഴിഞ്ഞ ദിവസം വെള്ളമെടുക്കാന്‍ പോകുന്നതിനിടെ പ്രകോപനമൊന്നും കൂടാതെ ഷെറിന്‍ മര്‍ദിച്ചെന്നും പിടിച്ചുതള്ളിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഷെറിനാണ് കേസില്‍ ഒന്നാം പ്രതി. തടവുശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെക്കൂടി സംഭവത്തില്‍ പ്രതി…

Share Post
Read More
ഇഡ്ഡലിയിൽ കാൻസർ സാധ്യത ,നിരോധനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

ഇഡ്ഡലിയിൽ കാൻസർ സാധ്യത ,നിരോധനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി കർണാടക സർക്കാർ. ഇഡ്ഡലിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണിത്.നിയമം ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിനെതിരെയോ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവയ്ക്കെതിരെയോ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള 52 ഹോട്ടലുകളിൽ ഇഡ്ഡലി തയ്യാറാക്കാൻ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തുടനീളമുള്ള 250 വ്യത്യസ്ത ഇഡ്ഡലി സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചപ്പോൾ തുണിക്ക് പകരം ഇഡ്ഡലികൾ…

Share Post
Read More
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരം

ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത നാവിക കപ്പൽവേധ മിസൈൽ NASM-SR പരീക്ഷണം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ നാവിക കപ്പൽവേധ മിസൈൽ NASM-SR ന്റെ പരീക്ഷണം വിജയകരം .ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ഇന്ത്യൻ നാവികസേനയും ചേർന്ന് നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ (NASM-SR) വിജയകരമായ പറക്കൽ പരീക്ഷണങ്ങൾ നടത്തി. പരീക്ഷണത്തിൽ മിസൈലിന്റെ മാൻ-ഇൻ-ലൂപ്പ് സവിശേഷത വിജയകരമായി തെളിയിച്ചു.നാവിക കപ്പൽ വിരുദ്ധ മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒയേയും ഇന്ത്യൻ നാവികസേനയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പ്രതിരോധ ഗവേഷണ വികസന…

Share Post
Read More
കോവിഡ് 19ന് കാരണം റക്കൂണ്‍ നായ്ക്കൾ,പഠന റിപ്പോർട്ട് പുറത്ത്‌

കോവിഡ് 19ന് കാരണം റക്കൂണ്‍ നായ്ക്കൾ,പഠന റിപ്പോർട്ട് പുറത്ത്‌

ചൈനയിലെ ഹുവാനനൻ ചന്തയിൽ തുകലിനായും മാംസത്തിനായും വിറ്റിരുന്ന റക്കൂണിൽ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്ന് സൂചിപ്പിക്കുന്ന പഠനങ്ങൾ പുറത്ത്‌ .റക്കൂണി ൽ (Nyctereutes procyonoides)നിന്നാണ് കോവിഡ് 19-ന്റെ തുടക്കം എന്ന് ആദ്യംമുതൽ സംശയിച്ചിരുന്നു. വവ്വാലുകളിൽനിന്ന് വൈറസ് ബാധിച്ച റക്കൂണുകൾ രോഗം മനുഷ്യരിലെത്തിച്ചു എന്നാണ് കരുതുന്നത്. കോവിഡ് 19-ന് കാരണമായ വൈറസിന്റെ വിഭാഗത്തിലുള്ള സാർസ് കോവ്-2 വൈറസ് റക്കൂണുകളെ ബാധിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ലെങ്കിലും രോഗാണുവിനെ ഇവ മറ്റുജീവികളിലേക്ക്‌ പരത്തും. 2003-ൽ കോവിഡിന്‌ സമാനമായ മറ്റൊരു രോഗം മനുഷ്യരിൽ എത്തിച്ചത് റാക്കൂണുകളാണെന്നും…

Share Post
Read More
കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു,കിട്ടിയത് വർക്കിംഗ് കമ്മിറ്റി അംഗസ്ഥാനം

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു,കിട്ടിയത് വർക്കിംഗ് കമ്മിറ്റി അംഗസ്ഥാനം

കോൺഗ്രസ് പാർട്ടിയിൽ തനിക്കു ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് തുറന്നു പറഞ്ഞു ശശി തരൂർ എംപി.കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ വർക്കിംഗ് കമ്മിറ്റി അംഗമായതല്ലാതെ മറ്റൊരു മാറ്റവും തനിക്ക് പാർട്ടിയിൽ ഉണ്ടായിട്ടില്ല . കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതിൽ തനിക്ക് ഒരു കുറ്റബോധവുമില്ല. നോമിനേഷൻ ദിനം വരെ ജയിക്കാൻ പോകുന്നില്ലെന്ന അറിഞ്ഞിട്ടാണ് മത്സരിച്ചതെന്നും തരൂർ വ്യക്തമാക്കി. തോൽക്കുമെന്ന് അറിഞ്ഞിട്ടും മത്സരിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശശി തരൂരിന്റെ വാക്കുകളിലേക്ക്..‘കോൺഗ്രസ്…

Share Post
Read More
Back To Top