സിനിമ എന്റെ ബ്രെഡും ബട്ടറുമാണ്,സൗന്ദര്യരഹസ്യം തുറന്നു പറഞ്ഞു മോഹൻലാൽ
സാങ്കേതികവിദ്യകൾ ഇപ്പോൾ സിനിമയിൽ കൂടുതലായി ഉപയോഗിക്കുന്നു എന്ന് നടൻ മോഹൻലാൽ .മലയാളികളായ ഒരുപാട് യുവാക്കൾ പല വിദേശരാജ്യങ്ങളിലും വമ്പൻ സിനിമകളുടെ ഭാഗമാകാറുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിൽ സാങ്കേതികവിദ്യയെ പരിപോഷിപ്പിക്കുന്ന തരത്തിലുളള സൗകര്യങ്ങൾ കൃത്യമായി കൊണ്ടുവരികയാണെങ്കിൽ സിനിമാ വ്യവസായത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്.പുതിയ സാങ്കേതിക വിദ്യകളെല്ലാണ് കേരളത്തിലാണ് ആദ്യമായി പരീക്ഷിച്ചത്.കഴിഞ്ഞ 47 വർഷമായി ഞാൻ സിനിമയിൽ പ്രവർത്തിക്കുകയാണ്. എന്റെ ബ്രെഡും ബട്ടറുമാണ് സിനിമ. ആ സാങ്കേതിക…