BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി

BOCHE JAIL VISIT VIP ജയിലിൽ ബോബിക്ക് സുഖ സൗകര്യങ്ങൾ ഒരുക്കി

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിന് പ്രത്യേക സുഖ സൗകര്യങ്ങൾ ഒരുക്കയാതായിട്ട് ആരോപണം.ഇതിൽ സെപ്ഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബോബി ചെമ്മണ്ണൂരിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടെപെട്ടുവെന്നും ആരോപണം ഉയരുന്നുണ്ട്.സന്ദർശക പട്ടികയിൽ പേര് രേഖപ്പെടുത്താതെ അടുപ്പക്കാരെ ജയിലിനകത്തേക്ക് കടത്തിവിട്ടുവെന്നും ഉന്നത ഉദ്യോ​ഗസ്തനൊപ്പമാണ് ഇവർ എത്തിയതെന്നുമാണ് ആരോപണം.

സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ഇവർ ബോബിയെ കണ്ടതെന്നാണ് സൂചന. ഫോൺ ചെയ്യാനായി ബോബിക്ക് 200 രൂപ രഹസ്യമായി കൈമാറുകയും ചെയ്തു. ഇത് പിന്നീടാണ് ജയിൽ രേഖകളിൽ എഴുതി ചേർത്തതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.റിമാൻഡിൽ കഴിയുകയായിരുന്നു ബോബി ചെമ്മണ്ണൂരിനെ കാണാൻ അദ്ദേഹത്തിന്റെ കൂട്ടുകാർ ജയിലിൽ എത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥനൊപ്പമായിരുന്നു ഇവർ എത്തിയത്. സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ ഇവർ സൂപ്രണ്ടിന്റെ മുറിയിൽ ഇരുന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ അദ്ദേഹത്തിന് വന്നവർ 200 രൂപയും ഫോൺ വിളിക്കാൻ നൽകിയെന്നാണ് ആരോപണം.ജയിൽ ചടങ്ങൾ മറികടന്ന് കൊണ്ടായിരുന്നു ഇത്. സംഭവം പുറത്തറിയുമെന്ന ഘട്ടം എത്തിയതോടെ സന്ദർശനത്തിന്റെ വിവരങ്ങൾ രേഖകളിൽ എഴുതി ചേർക്കുകയായിരുന്നു. അതേസമയം കേസിൽ ബോബി ചെമ്മണ്ണൂരിന് ഇന്ന് ജാമ്യം ലഭിക്കും. ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. 3 മണിയോടെ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവരും.

Share Post

Leave a Reply

Your email address will not be published. Required fields are marked *

Back To Top